LiveTV

Live

Gulf

പ്രവാസികള്‍ക്കും ആധാര്‍; ബജറ്റ് പ്രഖ്യാപനം സ്വാഗതം ചെയ്ത് ഗള്‍ഫ് സമൂഹം

സാധാരണക്കാരായ പ്രവാസികള്‍ക്ക് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ നിര്‍മല സീതാരാമാനും പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തല്‍.

പ്രവാസികള്‍ക്കും ആധാര്‍; ബജറ്റ് പ്രഖ്യാപനം സ്വാഗതം ചെയ്ത് ഗള്‍ഫ് സമൂഹം

പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കുമെന്ന ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനത്തെ പ്രവാസി സമൂഹം സ്വാഗതം ചെയ്തു. രാജ്യത്തെ സ്ഥിര താമസക്കാരല്ല എന്നതിന്റെ പേരില്‍ പ്രവാസികള്‍ക്ക് ആധാര്‍ അനുവദിക്കാത്തത് നിരവധി പേരെ പ്രയാസത്തിലാക്കിയിരുന്നു. അതേസമയം, പ്രവാസികള്‍ക്കായി പ്രത്യേകം പദ്ധതികളൊന്നും ബജറ്റില്‍ ഇല്ല എന്നത് പ്രതിഷേധത്തിനും കാരണാകുന്നുണ്ട്.

പ്രവാസി ആണെന്ന് രേഖപ്പെടുത്തി ആധാറിന് അപേക്ഷിച്ചാല്‍ കാര്‍ഡ് നിഷേധിക്കും. എന്നാല്‍, നാട്ടിലെത്തിയാല്‍ അവശ്യ സേവനങ്ങള്‍ പലതും ആധാര്‍ കാര്‍ഡില്ല എന്ന പേരില്‍ നിഷേധിക്കപ്പെടും. ഈ ആശയക്കുഴപ്പമാണ് പ്രവാസികള്‍ക്കും ആധാര്‍ ലഭിക്കുന്നതോടെ ഒഴിവാകുന്നത്.

പല കേന്ദ്ര ബജറ്റുകളെയും പോലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ നിര്‍മല സീതാരാമാനും പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. ആധാര്‍ തീരുമാനം മാറ്റി നിര്‍ത്തിയാല്‍ ബജറ്റ് പ്രവാസികള്‍ക്ക് നിരാശാകജനകമാണെന്ന് ഇന്‍കാസ് യു.എ.ഇ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി വിമര്‍ശിച്ചു.