LiveTV

Live

Gulf

പ്രവാസി ദ്രോഹം തുടര്‍കഥ; സമര പരിപാടികളുമായി പ്രവാസി കൂട്ടായ്മകള്‍

ജൂലൈ ഒന്നിന് സെക്രട്ടറിയറ്റ് പടിക്കൽ ഉപവാസ പ്രാർഥനാ യജ്ഞം നടത്തും.

പ്രവാസി ദ്രോഹം തുടര്‍കഥ; സമര പരിപാടികളുമായി പ്രവാസി കൂട്ടായ്മകള്‍

നാട്ടിൽ സംരംഭകത്വത്തിനൊരുങ്ങുന്ന പ്രവാസികൾ നേരിടേണ്ടി വരുന്ന പീഡനങ്ങൾക്കെതിരെ പ്രവാസി സംഘടന പ്രത്യക്ഷ സമര പരിപാടിക്ക്. വേൾഡ് മലയാളി കൗൺസിലിൻെറ ആഭിമുഖ്യത്തിലാണ് സമരം ആരംഭിക്കുന്നത്.

കൊലത്ത് സുഗതനു പിന്നാലെ ആന്തൂരിൽ സാജൻ മരണപ്പെട്ടതും കേരളത്തിലെ ഉദ്യോഗസ്ഥ, രാഷ്ട്രീയ സംവിധാനങ്ങളുടെ പ്രവാസി വിരുദ്ധ സമീപനത്തിന് തെളിവാണെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കുറ്റപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് ജൂലൈ ഒന്നിന് സെക്രട്ടറിയറ്റ്
പടിക്കൽ ഉപവാസ പ്രാർഥനാ യജ്ഞം നടത്തും.

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സമരപരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ജോണി കുരുവിള, സി.യു മത്തായി, വർഗീസ് പാറയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ശക്തമായ പ്രതിഷേധ പരിപാടികളിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന് റെജി ചെറിയാൻ പറഞ്ഞു. കായംകുളും പ്രവാസി സംഘം ഉൾപ്പെടെ നിരവധി കൂട്ടായ്മകളും സമരപരിപാടികൾക്ക്
പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.