LiveTV

Live

Gulf

ഷാര്‍ജ മരുഭൂമിയില്‍ ആഴ്ചകള്‍ക്ക് മുമ്പ് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു

തലശ്ശേരി ചൊക്ലി സി.പി റോഡില്‍ റാശിദിന്റെ മൃതദേഹമാണ് ഇതെന്ന് ഡി.എന്‍.എ പരിശോധനയിലാണ് സ്ഥിരീകരിച്ചത്

ഷാര്‍ജ മരുഭൂമിയില്‍ ആഴ്ചകള്‍ക്ക് മുമ്പ് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു

ഷാര്‍ജ മരുഭൂമിയില്‍ ആഴ്ചകള്‍ക്ക് മുമ്പ് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തലശ്ശേരി ചൊക്ലി സി.പി റോഡില്‍ റാശിദിന്റെ മൃതദേഹമാണ് ഇതെന്ന് ഡി.എന്‍.എ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹം ഇന്നലെ ഷാര്‍ജയില്‍ ഖബറടക്കി. മരിച്ചയാള്‍ സ്വന്തം തിരിച്ചറിയല്‍ കാര്‍ഡിന് പകരം സുഹൃത്തിന്റെ ഐഡി കൈവശംവെച്ചിരുന്നത് വലിയ ആശയകുഴപ്പത്തിന് കാരണമായി.

ഷാര്‍ജ സജ വ്യവസായ മേഖലിയിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന റാശിദിനെ ഏപ്രില്‍ അവസാനമാണ് കാണാതാകുന്നത്. നീണ്ട തിരച്ചിലിനൊടുവില്‍ ഈ മാസം 10ന് ഷാര്‍ജ അല്‍തല്ലയിലെ മരഭൂമിയില്‍ ആടുമേക്കുന്നവരാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. മരിച്ച് ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം തിരിച്ചറിയാന്‍ ഏറെ കടമ്പകളുണ്ടായിരുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകനാണ് ഫസല്‍ ചൂണ്ടിക്കാട്ടി.

മരിക്കുമ്പോള്‍ റാശിദ് കൈവശം വച്ചിരുന്നത് സുഹൃത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ആയിരുന്നു എന്നത് വലിയ ആശയകുഴപ്പം സൃഷ്ടിച്ചു. പിന്നീട് കോടതി അനുമതിയോടെ രണ്ടുവട്ടം ഡി.എന്‍.എ പരിശോധന നടത്തിയാണ് മൃതദേഹം റാശിദിന്റേത് തന്നെയാണ് എന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചത്. എന്നാല്‍, കാണാതായതിന് ശേഷം മരിക്കുന്നത് വരെ ഒരുമാസത്തിലേറെ റാശിദ് എവിടെയായിരുന്നു എന്നത് സംബന്ധിച്ച അന്വേഷം തുടരുകയാണ്. ആഴ്ചകള്‍ നീണ്ട സ്ഥിരീകരണ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. എംബാമിങ് സാധ്യമല്ലാത്തതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം ഷാര്‍ജയിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി.