LiveTV

Live

Gulf

തനിക്കെതിരെ ചിലർ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത് പ്രത്യേക അജണ്ടയുടെ ഭാഗമായാണെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ

അതേസമയം സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയുള്ള സാന്ത്വന പ്രവർത്തനങ്ങൾക്ക് വിലക്കേർപെടുത്തരുതെന്നും ഫിറോസ് കുന്നം പറമ്പിൽ പറഞ്ഞു

തനിക്കെതിരെ ചിലർ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത് പ്രത്യേക അജണ്ടയുടെ ഭാഗമായാണെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ

പ്രത്യേക അജണ്ടയുടെ ഭാഗമായാണ് തനിക്കെതിരെ ചിലർ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു. ജിദ്ദയിൽ ബഖാല കൂട്ടായ്മ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും ഫിറോസ് പറഞ്ഞു.

അതേസമയം സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയുള്ള സാന്ത്വന പ്രവർത്തനങ്ങൾക്ക് വിലക്കേർപെടുത്തരുതെന്നും ഫിറോസ് കുന്നം പറമ്പിൽ പറഞ്ഞു. ഇത്തരത്തിലുള്ള ചാരിറ്റി പ്രവർത്തനം സംരക്ഷിക്കപ്പെടേണ്ടത് നിരാശ്രയരായ രോഗികൾക്ക് അനിവാര്യമാണ്. യൂട്യൂബ് പോലുള്ള സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളിട്ട് പണം സമ്പാദിക്കുന്ന ചിലർ അനാവശ്യമായി തന്നെ വിമർശിച്ചും അത്തരത്തിൽ പണം സമ്പാദിക്കുവാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആശ്രയമറ്റ രോഗികൾക്ക് സർക്കാർ സംവിധാനത്തിൽ ചെയ്യുന്നതിനേക്കാളേറെ തന്റെ ഇടപെടലുകളിലൂടെ ചെയ്യാൻ സാധിക്കുന്നുണ്ട്. അത് ജനങ്ങൾ തന്നിലേൽപ്പിച്ച വിശ്വാസം കൊണ്ടാണെന്നും അതിനിയും തുടരുമെന്നും ഫിറോസ് പറഞ്ഞു. ഫിറോസ് കുന്നംപറമ്പിലിന് നാട്ടിൽ സ്വന്തമായി വീടൊരുക്കുന്ന ജിദ്ദ ബഖാല കൂട്ടായ്മയാണ് അദ്ദേഹത്തിന് ജിദ്ദയിൽ സ്വീകരണമൊരുക്കിയത്. വി.പി മുഹമ്മദലി ചടങ്ങ് ഉത്‌ഘാടനം ചെയ്തു. വിവിധ രംഗത്തു പ്രവർത്തിക്കുന്നവർ സംസാരിച്ചു. ഫിറോസിനെക്കുറിച്ചുള്ള ഗാനങ്ങളും വേദിയിൽ അവതരിപ്പിച്ചു. പരിപാടിയിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.