LiveTV

Live

Gulf

പത്താം ദിനവും സൗദിക്ക് നേരെയെത്തിയ ഹൂതി മിസൈലുകള്‍ സൈന്യം തകര്‍ത്തു

കരമാര്‍ഗം യമനില്‍ നിന്ന് സൗദിയിലേക്ക് പ്രവേശനം സാധ്യമാണ്

പത്താം ദിനവും സൗദിക്ക് നേരെയെത്തിയ ഹൂതി മിസൈലുകള്‍ സൈന്യം തകര്‍ത്തു

തുടര്‍ച്ചയായി പത്താം ദിനവും സൗദിക്ക് നേരെയെത്തിയ ഹൂതി മിസൈലുകള്‍ സൈന്യം തകര്‍ത്തു. അതിര്‍ത്തിയിലേക്ക് സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. സൗദി സഖ്യസേന നടത്തിയ തിരിച്ചടിയില്‍ ഒരാഴ്ചക്കിടെ യമനില്‍ കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം അന്പതായെന്നാണ് റിപ്പോര്‍ട്ടുകള്‍‌.

സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ തുടര്‍ച്ചയായി പത്താം ദിനവും ഹൂതികളുടെ മിസൈല്‍ സൗദിക്ക് നെരെയെത്തി. യമന്‍ അതിര്‍ത്തിയില്‍ വെച്ചു തന്നെ മിസൈലുകള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. തെക്കന്‍ പ്രവിശ്യകള്‍ സ്ഥിരം ആക്രമണ കേന്ദ്രങ്ങളാകുമെന്ന് ഹൂതികള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വിമാനത്താവളങ്ങളിലെ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.

കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയിലേക്ക് വിന്യസിച്ചു. ചെക്ക് പോസ്റ്റുകളുടെ എണ്ണം കൂട്ടി. വാഹന പരിശോധനയും ശക്തമാണ്. കരമാര്‍ഗം യമനില്‍ നിന്ന് സൗദിയിലേക്ക് പ്രവേശനം സാധ്യമാണ്. ഈ സാഹചര്യത്തില്‍ ശക്തമാണ് പരിശോധനയും നിരീക്ഷണവും.