LiveTV

Live

Gulf

വിവിധ സാമ്പത്തിക മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഒമാനും ഖത്തറും

പൊതുതാൽപര്യമുള്ള വിവിധ മേഖലകളിലെ സഹകരണവും വിവിധ നിക്ഷേപ പദ്ധതികളുടെ പുരോഗതികളും മസ്കത്തിൽ നടന്ന യോഗം അവലോകനം ചെയ്തു

വിവിധ സാമ്പത്തിക മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഒമാനും ഖത്തറും

വിവിധ സാമ്പത്തിക മേഖലകളിൽ സഹകരണവും സംയുക്ത നിക്ഷേപവും വർധിപ്പിക്കാൻ ഒമാൻ-ഖത്തർ ജോയിന്‍റ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. കാർഷികം, ഗതാഗതം, ടൂറിസം തുടങ്ങി വിവിധ മേഖലകളിൽ പരസ്പര സഹകരണത്തിനും നിക്ഷേപ വർധനക്കും സാധ്യതകൾ ഉള്ളതായി യോഗം വിലയിരുത്തി.

പൊതുതാൽപര്യമുള്ള വിവിധ മേഖലകളിലെ സഹകരണവും വിവിധ നിക്ഷേപ പദ്ധതികളുടെ പുരോഗതികളും മസ്കത്തിൽ നടന്ന യോഗം അവലോകനം ചെയ്തു. ഒമാൻ ധനകാര്യമന്ത്രി ദാർവിഷ് ബിൻ ഇസ്മാഈൽ അൽ ബലൂഷിയും ഖത്തർ ധനകാര്യമന്ത്രി അലി ഷരീഫ് അൽ ഇമാദിയുമാണ് കമ്മിറ്റി യോഗം നയിച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിലെ വ്യാപാര ബന്ധം പിന്നിട്ട വർഷങ്ങളിൽ ഏറെ വളർന്നതായും ദാർവിഷ് ബിൻ ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മിലെ സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിൽ കമ്മിറ്റിയുടെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് ഖത്തർ ധനകാര്യമന്ത്രി അലി ഷരീഫ് അൽ ഇമാദി പറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ അടിസ്ഥാനപരമായ വളർച്ച ദൃശ്യമാണ്. ഈ വർഷത്തിന്‍റെ ആദ്യ മാസങ്ങളിൽ ഇരു രാഷ്ട്രങ്ങളും തമ്മിലെ വ്യാപാര കൈമാറ്റത്തിലുണ്ടായത് 56 ശതമാനത്തിന്‍റെ വർധനവാണ്. ടൂറിസം, റിയൽ എസ്റ്റേറ്റ് മേഖലകളിലെ സംയുക്ത പദ്ധതതികളായ റാസൽ ഹദ്ദ് പദ്ധതി, അൽ മീര ഗ്രൂപ്പ് പ്രൊജക്ട് ഇൻ ഫുഡ്സ്റ്റഫ് ആന്‍റ് ട്രാൻസ്പോർട്ടേഷൻ, ദുകമിലെ കർവ മോട്ടേഴ്സ് പദ്ധതി, നെബ്റാസ് പവർ കമ്പനിയുമായി ബന്ധപ്പെട്ട ഊർജ സഹകരണം തുടങ്ങിയ വിവിധ പദ്ധതികളുടെ പൂർത്തീകരണമാണ് ഇരു രാഷ്ട്രങ്ങളും ലക്ഷ്യമിടുന്നത്.