LiveTV

Live

Gulf

ഗള്‍ഫ് മേഖലയിലെ പ്രശ്നം പരിഹരിക്കാന്‍ ആഗോള സമൂഹം രംഗത്തിറങ്ങണമെന്ന് അറബ് രാജ്യങ്ങള്‍

പല യൂറോപ്യൻ രാജ്യങ്ങളും ഗൾഫ്​ സംഘർഷം വ്യാപിക്കുന്നതിൽ കടുത്ത ആശങ്കയും രേഖപ്പെടുത്തി.

ഗള്‍ഫ് മേഖലയിലെ പ്രശ്നം പരിഹരിക്കാന്‍ ആഗോള സമൂഹം രംഗത്തിറങ്ങണമെന്ന് അറബ് രാജ്യങ്ങള്‍

ഗൾഫ് സമുദ്രമേഖലയിൽ രൂപപ്പെട്ട സങ്കീർണ സാഹചര്യം നേരിടാൻ അന്താരാഷ്ട്ര സമൂഹം സജീവമായി രംഗത്തിറങ്ങണമെന്ന്
യു.എ.ഇ ഉൾപ്പെടെ വിവിധ അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. എണ്ണവിതരണം തടസപ്പെടുത്താനുള്ള നീക്കത്തെ ഐക്യരാഷ്ട്ര സംഘടന ഗൗരവത്തിൽ കാണണമെന്നും ഈ രാജ്യങ്ങൾ വ്യക്തമാക്കി.

ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണടാങ്കറുകൾക്ക് നേരെ ആക്രമണം നടന്ന സാഹചര്യത്തിലാണ് ആവശ്യം ശക്തമാകുന്നത്. ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ തന്നെയാണെന്ന് യു.എസ് പ്രസിഡൻറ്
ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തുകയും ഇറാൻ പങ്കിന് തെളിവായി വീഡിയോ ചിത്രം പുറത്തു വിടുകയും ചെയ്തെങ്കിലും ലോക രാജ്യങ്ങളുടെ ഭാഗത്തു നിന്ന് കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല.

ഇറാൻ ഇടപെടലിന് വ്യക്തമായ തെളിവില്ലാതെ തീർപ്പിൽ എത്താൻ സാധിക്കില്ലെന്നാണ് ബ്രിട്ടനിലെ പ്രതിപക്ഷ പാർട്ടി നേതാവ് ജെറമി കോർബിൻ അഭിപ്രായപ്പെട്ടത്. പല യൂറോപ്യൻ രാജ്യങ്ങളും ഗൾഫ്
സംഘർഷം വ്യാപിക്കുന്നതിൽ കടുത്ത ആശങ്കയും രേഖപ്പെടുത്തി.

എന്നാൽ നിസ്സംഗതയാേടെയല്ല പ്രശ്നത്തെ നേരിടേണ്ടതെന്നും അടിയന്തര ഇടപെടൽ വേണമെന്നും അറബ് ലോകം വ്യക്തമാക്കുന്നു. യുദ്ധസാഹചര്യം ഇല്ലാതാക്കുമ്പാേൾ തന്നെ കുറ്റക്കാർ ശിക്ഷിക്കപ്പെടാതെ പോകരുതെന്നും അറബ് രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. മേഖലയിലെ എല്ലാ രാജ്യങ്ങളും ഒരുമിച്ചു നിൽക്കണമെന്നും ഗൾഫിൻെറ സുരക്ഷ ലോകത്തിൻെറ മൊത്തം താൽപര്യമായി മാറണമെന്നും യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ശൈഖ്
അബ്ദുല്ല ബിൻ സായിദ് വ്യക്തമാക്കി.

ബൾഗേറിയൻ സന്ദർശനവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണ ടാങ്കറുകൾക്കെതിരെയുള്ള ആക്രമണം എണ്ണ ലഭ്യതയെയും വിതരണത്തെയും ബാധിക്കില്ലെന്ന് തന്നെയാണ് പ്രധാന ഉൽപാദക രാജ്യമായ സൗദി അറേബ്യ അറിയിച്ചത്.

അതേ സമയം ഗൾഫ് മേഖലയിൽ നിന്നുള്ള തങ്ങളുടെ എണ്ണ ടാങ്കറുകൾക്ക് സൈനിക സുരക്ഷ ഉറപ്പാക്കാൻ യൂറോപ്യൻ യൂനിയനിലെയും മറ്റും രാജ്യങ്ങൾ പദ്ധതി ആവിഷ്കരിച്ചതായും റിപ്പോർട്ടുണ്ട്.