LiveTV

Live

Gulf

സൌദിയിലെ അബഹ വിമാനത്താവളത്തില്‍ ഹൂതി മിസൈല്‍ ആക്രമണം: ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരിയില്‍ ഇന്ത്യക്കാരിയുമുണ്ടെന്ന് സൌദി സഖ്യസേന

സൌദിയിലെ അബഹ വിമാനത്താവളത്തില്‍ ഹൂതി മിസൈല്‍ ആക്രമണം: ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്ക്

യമന്‍ അതിര്‍ത്തിയില്‍ നിന്നും 180 കി.മീ അകലെയാണ് അബഹ വിമാനത്താവളം. ഇവിടം ലക്ഷ്യമാക്കിയെത്തിയ ക്രൂയിസ് മിസൈല്‍ വിമാനത്താവളത്തിന്റെ ആഗമന ഹാളില്‍ പതിക്കുകയായിരുന്നു. പരിക്കേറ്റ 26ല്‍ എട്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. 18 പേര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി. ഇവരില്‍ ഇന്ത്യ, യമന്‍ സ്വദേശി വനിതകളുമുണ്ട്. വിമാനത്താവളത്തിനു കേടുപാടുണ്ട്. ഇതോടെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. സര്‍വീസുകള്‍ ഇപ്പോള്‍ സാധാരണ ഗതിയിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തതായി സൌദി സഖ്യസേന അറിയിച്ചു. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് തുടര്‍ച്ചയായി മൂന്നാം ദിനമാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്. ഇതിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടി ശക്തമാക്കിയിട്ടുണ്ട് സൈന്യം.