LiveTV

Live

Gulf

ഗള്‍ഫിലെ പടയൊരുക്കം സമാധാനം ഉണ്ടാവാനെന്ന് യു.എസ്

ഇറാനെതിരെ യുദ്ധത്തിനുള്ള സാധ്യത തള്ളാൻ പറ്റില്ലെന്നാണ് യു.എസ് പ്രസിഡൻറ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്

ഗള്‍ഫിലെ പടയൊരുക്കം സമാധാനം ഉണ്ടാവാനെന്ന് യു.എസ്

യുദ്ധം ഒഴിവാക്കുന്നതിൻെറ ഭാഗമായാണ് ഗൾഫ് മേഖലയിൽ യു.എസ്
പടയൊരുക്കമെന്ന പുതിയ പ്രസ്താവനയുമായി അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ജാേൺ ബോൾട്ടൺ. യൂറോപ്യൻ യൂനിയനും അറബ് രാജ്യങ്ങളും എതിർപ്പ്
വ്യക്തമാക്കിയതോടെ ഇറാനെതിരെ യുദ്ധം എളുപ്പമല്ലെന്ന തിരിച്ചറിവിലേക്ക് അമേരിക്ക വന്നെത്തുകയാണ്. അതേ സമയം ഗൾഫിൽ യു.എസ് യുദ്ധ കപ്പലുകൾ ദീർഘകാലം തുടർന്നേക്കും എന്നാണ്
സൂചന.

ഇറാനെതിരെ യുദ്ധത്തിനുള്ള സാധ്യത തള്ളാൻ പറ്റില്ലെന്നാണ് യു.എസ്
പ്രസിഡൻറ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാൽ ഇറാനെതിരെ സൈനിക നടപടിക്കു വേണ്ടി ഏറ്റവും സജീവമായി രംഗത്തുള്ള യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ പോലും ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണെന്ന് പുതിയ പ്രസ്താവന തെളിയിക്കുന്നു. ‘ഡെയിലി ടെലിഗ്രാഫി'നു നൽകിയ അഭിമുഖത്തിലാണ്
ജോൺ ബോൾട്ടൺ ഗൾഫ് പടയൊരുക്കം പ്രതിരോധ സ്വഭാവത്തിലുള്ളതാണെന്ന് വ്യക്തമാക്കിയത്.

ഒബാമ ഭരണകൂടത്തിന് ചുവടെ ആണവ കരാറിൽ ഒപ്പുവെച്ചതോടെ ഇറാന് തങ്ങൾ എല്ലാവർക്കും അതീതരാണെന്ന തോന്നൽ ഉണ്ടായതായും അത് മാറ്റിയെടുക്കാനാണ് പുതിയ നടപടികൾ എന്നുമാണ് ജോൺ ബോൾട്ടൺ നൽകുന്ന വിശദീകരണം.

സംഘർഷം നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിൽ നിന്ന് പരമാവധി അകന്നു മാറിയാണ് യു.എസ് പടക്കപ്പലായ അബ്രഹം ലിങ്കൺ നിലയുറപ്പിച്ചിരിക്കുന്നത്. കൂടുതൽ സംഘർഷത്തിലേക്ക് കാര്യങ്ങൾ കൈവിട്ടു പോകരുതെന്ന നിർബന്ധം അമേരിക്കക്കും ഉണ്ട്.

ഇറാൻ പ്രസിഡൻറ് റൂഹാനിയും ട്രംപും തമ്മിലുള്ള ചർച്ചക്ക് അവസരം ഒരുക്കാൻ കൊണ്ടു പിടിച്ച നീക്കത്തിലാണ് ജപ്പാനും സ്വിറ്റ്സർലാൻറും.

വൻശക്തി രാജ്യങ്ങളുടെ നിസ്സഹകരണത്തിനു പുറമെ ഇറാഖ് ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിൽ നിന്ന് ഇറാന് അനുകൂലമായ പിന്തുണ ഉണ്ടായതും പുനർവിചിന്തനത്തിന് അമേരിക്കയെ പ്രേരിപ്പിച്ചതായാണ് വിലയിരുത്തൽ.