LiveTV

Live

Gulf

സൗദിക്കും യു.എ.ഇക്കുമുള്ള ആയുധ കൈമാറ്റം തടയാന്‍ യു.എസ് സെനറ്റര്‍മാരുടെ ശ്രമം

കോണ്‍ഗ്രസിലെ എതിര്‍പ്പ് മറികടക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്

സൗദിക്കും യു.എ.ഇക്കുമുള്ള ആയുധ കൈമാറ്റം തടയാന്‍ യു.എസ് സെനറ്റര്‍മാരുടെ ശ്രമം

സൗദിക്കും യു.എ.ഇക്കുമുള്ള ആയുധ കൈമാറ്റം തടയാന്‍ യു.എസ് സെനറ്റര്‍മാരുടെ നീക്കം. ആയുധ കൈമാറ്റം സാധ്യമാക്കുന്നതിനുള്ള ബില്‍ സെനറ്റില്‍ വരുമ്പോള്‍ എതിര്‍ക്കാനാണ് തീരുമാനം. എട്ട് ബില്യണ്‍ ഡോളറിന്റെയാണ് കരാര്‍.

കൈമാറ്റത്തിന് തടയിടാന്‍ സെനറ്റര്‍മാര്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ട്രംപ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദി അറേബ്യ, യു.എ.ഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ആയുധങ്ങള്‍ കൈമാറാന്‍ യു.എസ് നീക്കം. നേരത്തെ ഒപ്പു വെച്ച കരാറിന്റെ അടിസ്ഥാനത്തിലാണിത്. ആയുധങ്ങള്‍ക്ക് പുറമെ ആണവ മേഖലയില്‍ സൗദിക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും നല്‍കും.

22 പ്രമേയങ്ങളായാണ് ഇത് യു.എസ് സെനറ്റില്‍ അവതരിപ്പിക്കുക. കോണ്‍ഗ്രസിലെ എതിര്‍പ്പ് മറികടക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സെനറ്റില്‍ തന്നെ നീക്കം തടയാന്‍ ഭരണകക്ഷിയിലുള്ളവര്‍ തന്നെ സഹായിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരവധി തവണ സൗദിക്കടക്കം ആയുധ കൈമാറ്റത്തിന് ട്രംപ് ഭരണകൂടം ശ്രമിച്ചെങ്കിലും സെനറ്റിന്റെ പിന്തുണ ലഭിക്കാതെ വന്നതോടെ നീക്കം മാറ്റിവെച്ചിരുന്നു.