LiveTV

Live

Gulf

കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ എൺപതിനായിരത്തിൽ പരം വിദേശ തൊഴിലാളികൾ 

കമ്മീഷന്റെ അനുമതിയില്ലാതെ വിദേശികളായ സർക്കാർ ജീവനക്കാരുടെ തൊഴിൽ കരാർ പുതുക്കി നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി

കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ എൺപതിനായിരത്തിൽ പരം വിദേശ തൊഴിലാളികൾ 

കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ എൺപതിനായിരത്തിൽ പരം വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്നതായി സിവിൽ സർവീസ് കമ്മീഷൻ . സർക്കാർ ജീവനക്കാരിൽ പകുതിയിലേറെയും അറബ് പൗരന്മാർ . കമ്മീഷന്റെ അനുമതിയില്ലാതെ വിദേശികളായ സർക്കാർ ജീവനക്കാരുടെ തൊഴിൽ കരാർ പുതുക്കി നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി.

സിവിൽ സർവീസ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചു 81,817 വിദേശികളാണ് സർക്കാർ ജോലിക്കാരായുള്ളത് . ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള 4,273 പേരുൾപ്പെടെ അമ്പതിനായിരത്തോളം ജീവനക്കാർ അറബ് പൗരന്മാരാണ് . അറബ് രാജ്യക്കാരിൽ ഈജിപ്ഷ്യൻ പൗരന്മാരാണ് കൂടുതൽ. 183 യൂറോപ്യന്‍ പൗരന്മാരും 27,708 ഏഷ്യക്കാരും . 207 ആഫ്രിക്കക്കാരും സർക്കാർ വകുപ്പുകളില്‍ ജോലി ചെയ്യുന്നുണ്ട്.

സർക്കാർ മേഖലയിൽ സ്വദേശിവത്കരണം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികളുടെ കണക്കെടുത്തത്. ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും അടിസ്ഥാനമാക്കി വിശദ പഠനം നടത്തിയതിന് ശേഷമായിരിക്കും ഇവരുമായുള്ള കരാർ പുതുക്കണോ എന്ന് തീരുമാനിക്കുക. വിദേശികളുടെ തൊഴിൽ കരാറുകള്‍ സിവില്‍ സർവിസ് കമീഷെൻറ അനുമതിക്ക് ശേഷമല്ലാതെ അംഗീകാരം നല്‍കുകയില്ല. ഇവരുടെ ശമ്പള സ്കെയിൽ നിർണയവും ആനുകൂല്യങ്ങളും സിവിൽ സർവിസ് കമ്മീഷൻ നിശ്ചയിച്ച കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജോലിയുടെ പ്രത്യേകതക്കനുസരിച്ചായിരക്കും നിശ്ചയിക്കുക എന്നും അധികൃതർ സൂചിപ്പിച്ചു.