LiveTV

Live

Gulf

സലാലക്കടുത്ത് വാഹനാപകടം: പാലക്കാട് സ്വദേശി ഉൾപ്പടെ രണ്ട് പേർ മരിച്ചു

വാഹനത്തിലുണ്ടായിരുന്ന ഒരു കൊല്‍ക്കത്ത സ്വദേശിക്കും ആറോളം ബംഗ്ലാദേശ് സ്വദേശികൾക്കും പരിക്കുണ്ട്.

സലാലക്കടുത്ത്  വാഹനാപകടം: പാലക്കാട്  സ്വദേശി ഉൾപ്പടെ രണ്ട് പേർ മരിച്ചു

സലാലക്കടുത്ത് മുഗ്സെയിലിൽ നടന്ന വാഹനാപകടത്തിൽ പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശി വന്നേരി വീട്ടിൽ സൈതലവിയുടെ മകൻ നൗഷാദ് ഉൾപ്പടെ രണ്ട് പേർ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഒരു കൊല്‍ക്കത്ത സ്വദേശിക്കും ആറോളം ബംഗ്ലാദേശ് സ്വദേശികൾക്കും പരിക്കുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ സുൽത്താൻ ഖാബൂസ് ആശുപത്രിയിലാണുള്ളത്.