LiveTV

Live

Gulf

കുവൈത്തിൽ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷത്തിലേറെ സ്വദേശികൾക്കു തൊഴിൽ നൽകാൻ പദ്ധതി

സ്വദേശി യുവാക്കൾക്ക് വിവിധ തൊഴിൽ മേഖലകളിൽ സാങ്കേതിക പരിജ്ഞാനം ലഭ്യമാകുന്നതിനായി ആഭ്യന്തര സ്‌കോളർഷിപ്പ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക 

 കുവൈത്തിൽ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷത്തിലേറെ സ്വദേശികൾക്കു തൊഴിൽ നൽകാൻ പദ്ധതി

കുവൈത്തിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഒന്നര ലക്ഷത്തിലേറെ സ്വദേശികൾക്കു തൊഴിൽ നൽകാൻ സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട് .സ്വദേശി യുവാക്കൾക്ക് വിവിധ തൊഴിൽ മേഖലകളിൽ സാങ്കേതിക പരിജ്ഞാനം ലഭ്യമാകുന്നതിനായി ആഭ്യന്തര സ്‌കോളർഷിപ്പ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

അഞ്ചു വർഷത്തിനുള്ളിൽ 160000 വിദേശികളെ ഒഴിവാക്കി സ്വദേശികൾക്കു തൊഴിൽ ലഭ്യമാക്കാനാണ് നീക്കം. പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ ആകർഷിക്കാനും വിദേശികളെ പുറംതള്ളാനും നടപടി സ്വീകരിക്കും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ താല്പര്യമില്ലാത്ത സ്വദേശി യുവാക്കളെ ആകർഷിക്കുന്നതിനായി പ്രത്യേക ആനുകൂല്യങ്ങൾ സർക്കാർ നൽകിവരുന്നുണ്ട് .

എന്നാൽ ഇത് വലിയ രീതിയിൽ ഫലം ചെയ്യുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സർക്കാർ മേഖലയിൽ കൂടുതൽ തൊഴിൽ സുരക്ഷയും സ്ഥിരതയും ലഭിക്കുമെന്ന് കണ്ടാണ് സ്വദേശികൾ സ്വകാര്യ മേഖലയെ കൈവിടുന്നത്. സർക്കാർ പദ്ധതികളിൽ അഞ്ച് ശതമാനമെങ്കിലും സ്വദേശി യുവാക്കളുടെ കീഴിലുള്ള ചെറുകിട-ഇടത്തരം കമ്പനികൾക്ക് നൽകണമെന്ന് വ്യവസ്ഥ ചെയ്യും വിധം ടെൻഡർ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാരിന് പദ്ധതിയുണ്ട് സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ താൽപര്യപ്പെടുന്നവർക്കു പ്രോത്സാഹനം, സ്വയം സം‌രംഭങ്ങൾക്കു സ്ഥലം അനുവദിക്കൽ, കുടിൽ വ്യവസായം ആഗ്രഹിക്കുന്നവർക്ക് സഹായം, നടപ്പാക്കുന്ന പദ്ധതികൾക്ക് ഇൻസെന്റീവ് തുടങ്ങിയവയും പരിഗണനയിലുണ്ട്.