LiveTV

Live

Gulf

സൌദിയില്‍ ഈദ് ആഘോഷ പരിപാടികള്‍ തുടരുന്നു

വെടിക്കെട്ടോടെ തുടങ്ങിയ ഈദ് ആഘോഷങ്ങള്‍ തുടരുകയാണ് രാജ്യത്ത്.

സൌദിയില്‍ ഈദ് ആഘോഷ പരിപാടികള്‍ തുടരുന്നു

സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഈദ് ആഘോഷ പരിപാടികള്‍ തുടരുന്നു. പ്രവാസികള്‍ വിനോദ യാത്രകളോടെയാണ് പെരുന്നാളാഘോഷത്തിന് തുടക്കം കുറിച്ചത്. രണ്ടാഴ്ച നീളും സൌദിയിലെ പെരുന്നാള്‍ ആഘോഷം.

വെടിക്കെട്ടോടെ തുടങ്ങിയ ഈദ് ആഘോഷങ്ങള്‍ തുടരുകയാണ് രാജ്യത്ത്. സൌദി വിനോദ അതോറിറ്റിക്ക് കീഴിലും സ്വകാര്യ മേഖലയിലുമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുന്നത്‍. രാജ്യത്തെ എല്ലാ പാര്‍ക്കുകളിലും ചെറുതും വലുതുമായ വിനോദ പരിപാടികള്‍ പുരോഗമിക്കുന്നു.

സ്വകാര്യ കച്ചവട സ്ഥാപനങ്ങളിലും മാളുകളിലും മറ്റുമായി ആഘോഷരാവൊരുക്കിയിട്ടുണ്ട്. രണ്ടാഴ്ച നീളുന്നതാണ് ഇത്തവണത്തെ ഈദ് വിരുന്നുകള്‍. എണ്ണേതര വരുമാനം ലക്ഷ്യം വെച്ച് വന്‍കിട സാഹസിക പരിപാടികളും തുടരും. തിയറ്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. വിനോദയാത്രകളടക്കമുള്ള പതിവ് ആഘോഷ രീതികള്‍ തുടരുന്നുണ്ട് പ്രവാസികള്‍.