LiveTV

Live

Gulf

വ്രതാനുഷ്ഠാനത്തിലൂടെ കൈവരിച്ച വിശുദ്ധിയുടെ പൂർണതയിൽ ഒമാനിലെ പെരുന്നാള്‍ ആഘോഷം

റ്റു ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി ഒരു ദിവസം വൈകിയാണ് മസ്‌കറ്റിലെ വിശ്വാസി സമൂഹം ചെറിയ പെരുന്നാൾ ആഘോഷിച്ചത്.

വ്രതാനുഷ്ഠാനത്തിലൂടെ കൈവരിച്ച വിശുദ്ധിയുടെ പൂർണതയിൽ ഒമാനിലെ പെരുന്നാള്‍ ആഘോഷം

വ്രതനുഷ്ഠാനത്തിലൂടെ കൈവരിച്ച വിശുദ്ധിയുടെ പൂർണതയിൽ ഒമാനിലെ വിശ്വാസി സമൂഹം കേരളത്തിനൊപ്പം ചെറിയ പെരുന്നാൾ ആഘോഷിച്ചു. മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി ഒരു ദിവസം വൈകിയാണ് മസ്‌കറ്റിലെ വിശ്വാസി സമൂഹം ചെറിയ പെരുന്നാൾ ആഘോഷിച്ചത്.

രാവിലെ 6 മണി മുതൽ തന്നെ നഗരത്തിലെ വിവിധ ഇടങ്ങളിൽ ഈദ് ഗാഹുകൾ സജീവമായി. ഗാലയിലെ സുബൈർ ആട്ടോമൊറ്റീവ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സുഹൈബ് വളാഞ്ചേരി നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. വിശ്വാസികളുടെ ക്ഷേമം മാത്രമല്ല ലോകത്തുള്ള എല്ലാ മനുഷ്യർക്കും സ്വന്തം വിശ്വാസം അനുസരിച്ചും ഭയമില്ലാതെ ക്ഷേമത്തോടെ ജീവിക്കാൻ ഉള്ള സാഹചര്യം ആണ് ഇസ്ലാം കാംക്ഷിക്കുന്നത് എന്ന് സുഹൈബ്വ ളാഞ്ചേരി ഖുതുബ പ്രഭാഷണത്തിൽ പറഞ്ഞു .

വാദി അൽ കബീർ ഇബ്ൻ ഖൽദൂൻ സ്‌കൂളിൽ നടന്ന ഈദ് ഗാഹിന് സൈദാലി മങ്കടയും സീബ് സ്പോർട്സ് ക്ലബിൽ നടന്ന ഈദ് ഗാഹിന് ഹാഷിം അംഗടിമുകളും സുവൈഖ് ഷാഹി ഫുഡ് കോമ്പൗണ്ടിൽ നടന്ന ഈദ് ഗാഹിൽ ബാദുഷ നെല്ലികുഴിയും നേതൃത്വം നൽകി. ഈദ് നമസ്കാരത്തിന് ശേഷം നടന്ന ഖുതുബയിൽ കഴിഞ്ഞ ഒരു മാസക്കാലത്തെ വ്രതശുദ്ധിയുടെ അച്ചടക്കം വരും നാളുകളിലെ ജീവിതത്തിൽ പകർത്താൻ ഇമാമുമാർ വിശ്വാസികളോട് ആഹ്വാനം ചെയ്തു.