LiveTV

Live

Gulf

അമിത നിരക്ക് അസ്വീകാര്യം; വ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

അമിത നിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു

അമിത നിരക്ക് അസ്വീകാര്യം; വ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

പ്രവാസലോകം നേരിടുന്ന യാത്രാ പ്രശ്നത്തിൽ നടപടി തേടി മുഖ്യമന്ത്രി രംഗത്ത്. അമിതമായ നിരക്കിനെതിരെ പ്രവാസ ലോകത്ത് കടുത്ത പ്രതിഷേധം രൂപപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

കൊച്ചി റൂട്ടിലെ എയര്‍ ഇന്ത്യ ബി 787 ഡ്രീംലൈനര്‍ സര്‍വീസ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യ ഈ നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരെ വലിയ തോതില്‍ ബാധിക്കുമെന്ന കാര്യവും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു.

ദുബൈ-കൊച്ചി റൂട്ടില്‍ ഡ്രീംലൈനര്‍ സരർവീസിനെ എയൻ ഇന്ത്യ കാര്യമായി ആശ്രയിച്ചിരുന്നു. ഗള്‍ഫ് മേഖലയില്‍ സ്കൂള്‍ അവധിക്കാലം ആരംഭിക്കാനിരിക്കെ, യാത്രക്കാരുടെ തിരക്ക് വളരെയധികമാണ്. ഇതു മുൻകൂട്ടി കണ്ടാണ് വൻനിരക്കു വർധനക്ക് കളമൊരുങ്ങിയിരിക്കുന്നതും. സീസൺ കൊള്ളക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പ്രവാസ ലോകം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.

അമിത നിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഡ്രീംലൈനര്‍ സർവീസ് നിര്‍ത്തുന്ന സാഹചര്യത്തില്‍ നിരക്ക് വീണ്ടും വര്‍ധിക്കുമെന്ന ആശങ്കയാണ് പ്രവാസികൾ പങ്കുവെക്കുന്നത്.