LiveTV

Live

Gulf

ദുബൈയില്‍ ബസ്സപകടം; 15 പേര്‍ മരിച്ചു

മരിച്ചവരില്‍ മൂന്ന് മലയാളികളുണ്ടെന്ന് സൂചന

ദുബൈയില്‍ ബസ്സപകടം; 15 പേര്‍ മരിച്ചു

ദുബൈയില്‍ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 15 പേര്‍ മരിച്ചു. അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. വൈകീട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടമുണ്ടായത്.

ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കു പറ്റിയവരെ ഉടനടി റാഷിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. അപകട കാരണം അന്വേഷിച്ചു വരികയാണെന്ന് ദുബൈ പൊലീസ് അറിയിച്ചു