LiveTV

Live

Gulf

യു.എ.ഇക്ക് സഹിഷ്ണുതയുടെ പെരുന്നാള്‍

ദൈവത്തിന്റെ ഭൂമിയില്‍ സമാധാനം കാത്തുസൂക്ഷിക്കേണ്ടത് വിശ്വാസിയുടെ കടമയാണെന്നും ഇമാമുമാര്‍ ഉണര്‍ത്തി.

 യു.എ.ഇക്ക് സഹിഷ്ണുതയുടെ പെരുന്നാള്‍

സഹിഷ്ണുതാ വര്‍ഷം ആചരിക്കുന്ന യു.എ.ഇയില്‍ ഈദ് ദിന ഖുത്തുബയില്‍ നിറഞ്ഞത് മതങ്ങള്‍ തമ്മിലെ പരസ്പര സൗഹാര്‍ദത്തിനുള്ള ആഹ്വാനം. ദൈവത്തിന്റെ ഭൂമിയില്‍ സമാധാനം കാത്തുസൂക്ഷിക്കേണ്ടത് വിശ്വാസിയുടെ കടമയാണെന്നും ഇമാമുമാര്‍ ഉണര്‍ത്തി.

സുബഹ് നമസ്കാരത്തിന് പിന്നാലെ തന്നെ ഈദ്ഗാഹുകളിലേക്ക് സ്ത്രീകളും കുട്ടികളുമടക്കം വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. നാടും നഗരവും തക്ബീര്‍ മുഖരിതമായി. യു.എ.ഇയില്‍ രണ്ടിടങ്ങളിലാണ് മലയാളികള്‍ക്കായി പ്രത്യേകം ഈദുഗാഹുകള്‍ ഒരുക്കിയിരുന്നത്. ദുബൈ അല്‍മനാര്‍ ഇസ്‍ലാമിക് സെന്ററില്‍ മൗലവി അബ്ദുസലാം മോങം മലയാളം ഖുത്തുബക്ക് നേതൃത്വം നല്‍കി. സാംസ്കാരിക വൈജാത്യങ്ങളെ ബഹുമാനിക്കാനാണ് ഇസ്‍ലാം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഷാര്‍ജ അല്‍ശാബ് വില്ലേജ് സ്റ്റേഡിയത്തില്‍ ഒരുക്കിയ ഈദ്ഗാഹിന് ഹുസൈന്‍ സലഫി നേതൃത്വം നല്‍കി. ആയിരങ്ങളാണ് രാജ്യത്തെ വിവിധ ഈദുഗാഹുകളില്‍ സംഗമിച്ചത്. പരസ്പരം ആശ്ലേഷിച്ചും ആഹ്ലാദം പങ്കിട്ടുമാണ് ആഘോഷങ്ങള്‍ക്കായി അവര്‍ ഈദുഗാഹുകളില്‍ നിന്ന് മടങ്ങിയത്.