LiveTV

Live

Gulf

കുവൈത്ത് സമുദ്രപരിധിയിലെ റാസ്‌ സാല്മിയയിൽ ഇറാനിൽ നിന്നെത്തിയ ചരക്കുകപ്പൽ അപകടത്തിൽ പെട്ടതായി റിപ്പോർട്ട്

തുറമുഖ ശുചീകരണ ബോട്ടുകളുടെ സഹായത്തോടെ കപ്പലിൽ നിന്ന് ഭക്ഷണച്ചാക്കുകൾ മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്

കുവൈത്ത് സമുദ്രപരിധിയിലെ റാസ്‌ സാല്മിയയിൽ ഇറാനിൽ നിന്നെത്തിയ ചരക്കുകപ്പൽ അപകടത്തിൽ പെട്ടതായി റിപ്പോർട്ട്

കുവൈത്ത് സമുദ്രപരിധിയിലെ റാസ്‌ സാല്മിയയിൽ ഇറാനിൽ നിന്നെത്തിയ ചരക്കുകപ്പൽ അപകടത്തിൽ പെട്ടതായി റിപ്പോർട്ട്. 100 ടൺ ഭാരമുള്ള 3000 ചാക്ക് ഭക്ഷ്യവസ്തുക്കളാണ് കപ്പലിൽ ഉണ്ടായിരുന്നത്. തുറമുഖ ശുചീകരണ ബോട്ടുകളുടെ സഹായത്തോടെ കപ്പലിൽ നിന്ന് ഭക്ഷണച്ചാക്കുകൾ മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കപ്പൽ പൂർണമായും മുങ്ങുകയാണെങ്കിൽ പരിസ്ഥിതി നാശം ഉണ്ടാകാതിരിക്കാൻ കപ്പലിന് ചുറ്റും സുരക്ഷാ ആവരണം തയ്യാറാക്കിയതായി കുവൈത്ത് ഡൈവിംഗ് ടീം ക്യാപ്റ്റൻ വലീദ് അൽ ഫാദിൽ പറഞ്ഞു. അപകടകാരണം വ്യക്തമല്ല.