LiveTV

Live

Gulf

സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ നെതന്യാഹുവിന് അന്ത്യശാസനം

ബെന്യമിന്‍ നെതന്യാഹുവിന്റെ ‘ലികുഡ് പാര്‍ട്ടി’ക്ക് രാജ്യത്ത് ഒറ്റക്ക് ഭൂരിപക്ഷമില്ല

സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍  നെതന്യാഹുവിന് അന്ത്യശാസനം

ഇസ്രായേലില്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ ബെന്യമിന്‍ നെതന്യാഹുവിന് അന്ത്യശാസനം. ഇന്ന് അര്‍ധ രാത്രിക്കകം ഭൂരിപക്ഷം തെളിയിച്ചില്ലെങ്കില്‍ ഇസ്രായേലില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇസ്രായേലില്‍ ഏപ്രില്‍ 9നാണ് തെരഞ്ഞെടുപ്പ് നടന്നത്.

ബെന്യമിന്‍ നെതന്യാഹുവിന്റെ ‘ലികുഡ് പാര്‍ട്ടി’ക്ക് രാജ്യത്ത് ഒറ്റക്ക് ഭൂരിപക്ഷമില്ല. ഇസ്രായേല്‍ ‘ബെയ്തിനു പാര്‍ട്ടി’യുടെ കൂടി പിന്തുണയുണ്ടെങ്കിലേ നെതന്യാഹുവിന് ഭൂരിപക്ഷം ലഭിക്കൂ. ഇസ്രായേല്‍ ബെയ്തിനു പാര്‍ട്ടി ഇതുവരെ നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.