LiveTV

Live

Gulf

തെരഞ്ഞെടുപ്പ് ഫലമറിയാൻ ആവേശത്തോടെ ബിഗ് സ്‌ക്രീൻ ഒരുക്കി പ്രവാസികൾ

രാജ്യത്തിൻറെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ് ഫലമറിയാൻ മുമ്പെങ്ങുമില്ലാത്തത്ര സജീവമായിട്ടായിരുന്നു പ്രവാസികളും കാത്തിരുന്നത്.

തെരഞ്ഞെടുപ്പ് ഫലമറിയാൻ ആവേശത്തോടെ ബിഗ് സ്‌ക്രീൻ ഒരുക്കി പ്രവാസികൾ

തെരഞ്ഞെടുപ്പ് ഫലമറിയാൻ സൗദിയിലെ പ്രവാസികളും പുലർച്ചെ മുതൽ തന്നെ സജീവമായിരുന്നു. റൂമുകളിലെ ടെലിവിഷന് മുമ്പിലും ചാനലുകളുടെ യൂട്യൂബ് പേജിലുമായി അവർ ഫലമറിയാൻ കാത്തിരുന്നു. വിവിധ സംഘടനകൾക്ക് കീഴിൽ വലിയ സ്‌ക്രീനിലും ഫലമറിയാനുള്ള സൗകര്യമൊരുക്കിയിരുന്നു.

രാജ്യത്തിൻറെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പ് ഫലമറിയാൻ മുമ്പെങ്ങുമില്ലാത്തത്ര സജീവമായിട്ടാരുന്നു പ്രവാസികളും കാത്തിരുന്നത്. സൗദിയിൽ വിവിധ സ്ഥലങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ പ്രവാസികൾ ടെലിവിഷൻ ചാനലുകൾക്ക് മുമ്പിൽ കണ്ണും നട്ടിരുന്നു. വിവിധ സംഘടനാ കൂട്ടായ്മകൾ വലിയ സ്‌ക്രീൻ ഒരുക്കിത്തന്നെ ഫലമറിയാൻ കാത്തിരുന്നു. ജിദ്ദ കെ.എം.സി.സി ഒരുക്കിയ ബിഗ് സ്‌ക്രീനിനു മുമ്പിൽ നൂറുക്കണക്കിന് പ്രവർത്തകർ തടിച്ചുകൂടി.

കേരളത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ശക്തമായ മുന്നേറ്റം പ്രവർത്തകരിൽ ആവേശമുണർത്തി. എന്നാൽ കേന്ദ്രത്തിൽ എൻ.ഡി.എയുടെ മുന്നേറ്റം ഏവരിലും നിരാശ പടർത്തി. എന്തായിരുന്നാലും കേരളത്തിൽ പ്രതീക്ഷിക്കാതെ എത്തിയ യു.ഡി.എഫ് തരംഗം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കെ.എം.സി.സി പ്രവർത്തകർ.