LiveTV

Live

Gulf

മക്ക-മദീന ഭക്തിസാന്ദ്രം; പ്രാര്‍ഥനകളില്‍ ജനലക്ഷങ്ങള്‍

ഭജനമിരിക്കുന്നതിനുള്ള അനുമതി പത്രം ഇന്നു മുതല്‍ നാലു ദിനം വിതരണം ചെയ്യും.

മക്ക-മദീന ഭക്തിസാന്ദ്രം; പ്രാര്‍ഥനകളില്‍ ജനലക്ഷങ്ങള്‍

റമദാന്‍ മാസം പാതി പിന്നിട്ടതോടെ ഭക്തിസാന്ദ്രമാണ് മക്ക മദീന ഹറമുകള്‍. ഇരു ഹറമുകളിലുമായി കാല്‍ ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഇത്തവണ ഭജനമിരിക്കാനെത്തും. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതായി വിശ്വസിക്കുന്ന അവസാന പത്ത് ദിനങ്ങളിലെ ഒറ്റപ്പെട്ട രാവുകളില്‍ പുലര്‍ക്കാലം വരെ നീളും പ്രാര്‍ഥനകള്‍.

പാപമോചനത്തിന്റെ ദിനങ്ങളാണ് റമദാന്റെ അവസാന പത്ത് ദിനം. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് റമദാനിലെ അവസാന പത്ത് ദിനങ്ങളിലെ ഒറ്റപ്പെട്ട ഏതോ ഒരു രാവിലാണ്. ഈ ദിനങ്ങളില്‍ ലക്ഷങ്ങളാണ് പ്രാര്‍ഥനക്കായി ഹറമിലേക്ക് പ്രവഹിക്കുക. ഭജനമിരിക്കുന്നതിനുള്ള അനുമതി പത്രം ഇന്നു മുതല്‍ നാലു ദിനം വിതരണം ചെയ്യും.

മക്കയിലും മദീനയിലും മുകള്‍ നിലയിലാണ് ഇഅ്തിഖാഫ് സൌകര്യം. മക്കയില്‍ റമദാന്‍ 19നും മദീനയില്‍ 20നുമാണ് ഭജനമിരിക്കാന്‍ അനുമതി. 300 സേവകരടക്കം സൌകര്യങ്ങളുണ്ടാകും ഇഅ്തിഖാഫിരിക്കുന്നവ‍‍‍ര്‍‍‍ക്ക്.