LiveTV

Live

Gulf

ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണം: ലിബിയന്‍ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം

ദുബൈ രാജകുമാരന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂമാണ് ഈ വര്‍ഷത്തെ ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്

ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണം: ലിബിയന്‍ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം

ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു. ലിബിയന്‍ വിദ്യാര്‍ഥി മുആസ് മഹമൂദിനാണ് ഒന്നാം സ്ഥാനം. രണ്ടരലക്ഷം ദിര്‍ഹമാണ് സമ്മാനത്തുക. ചടങ്ങില്‍ ഈ വര്‍ഷത്തെ ഇസ്‍ലാമിക വ്യക്തിത്വ പുരസ്കാരം യു.എ.ഇ വ്യവസായ പ്രമുഖന്‍ ജുമാ അല്‍ മാജിദ് ഏറ്റുവാങ്ങി.

ദുബൈ രാജകുമാരന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂമാണ് ഈ വര്‍ഷത്തെ ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. ഇസ്‍ലാമിക വ്യക്തിത്വത്തിനുള്ള പുരസ്കാരം യു.എ.ഇയിലെ ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായിയുമായ ജുമാ അല്‍ മാജിദ് ഏറ്റുവാങ്ങി. ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ ലിബിയയിലെ മുആസ് മഹമൂദ് ഒന്നാമതെത്തി. രണ്ടാം സ്ഥാനം മൊറോക്കോയുടെ അഹമ്മദ് ആശ്‍രി, നൈജര്‍ സ്വദേശി ഇബ്രാഹിം മസൂഉ എന്നിവര്‍ പങ്കിട്ടു. ഇന്ത്യയുടെ ഇസ്മായില്‍ മുഹമ്ദ് യഹ്‍യ മണിയാറിന് ആദ്യ പത്തില്‍ ഇടം നേടാനായില്ല.

ഗുജറാത്ത് സൂറത്ത് സ്വദേശിയായ ഇദ്ദേഹം മക്കയില്‍ ബിരുദാനന്തര വിദ്യാര്‍ഥിയാണ്. 90 രാജ്യങ്ങള്‍ ഇത്തവണ മല്‍സരത്തിനെത്തി. എട്ട് രാജ്യങ്ങള്‍ യോഗ്യതാറൗണ്ടില്‍ പുറത്തായതോടെ 82 മല്‍സരാര്‍ഥികളാണ് മാറ്റുരച്ചത്.