LiveTV

Live

Gulf

ഇറാനെതിരെ കടുത്ത പരാമർശവുമായി ഡോണള്‍ഡ് ട്രംപ്

വിവിധ ഗൾഫ് രാജ്യങ്ങളുമായി ചേർന്നാണ് പട്രോളിങ്പുരോഗമിക്കുന്നത്

ഇറാനെതിരെ കടുത്ത പരാമർശവുമായി ഡോണള്‍ഡ് ട്രംപ്

ഗൾഫ് മേഖലയിൽ നിരീക്ഷണവും പടയൊരുക്കവും തുടരുന്നതിനിടയിൽ ഇറാനെതിരെ കടുത്ത പരാമർശവുമായി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കയെ ആക്രമിച്ചാൽ ഇറാനെ ഇല്ലായ്മ ചെയ്യുമെന്നും ആണവായുധം സ്വന്തമാക്കാൻ ഒരു നിലക്കും തെഹ്റാനെ അനുവദിക്കില്ലെന്നുമാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.

ഇറാനെതിരെ യുദ്ധത്തിന് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് അഭിപ്രായപ്പെട്ടത്. എന്നാൽ ഗൾഫ് യു.എസ്
താൽപര്യങ്ങൾക്കെതിരെ തിരിഞ്ഞാൽ ഔദ്യോഗികമായി ഇറാനെ ഇല്ലാതാക്കുമെന്ന കടുത്ത പ്രസ്താവനയാണ് ട്രംപ്
നടത്തിയത്. എന്തു വില കൊടുത്തും ആണവായുധം സ്വന്തമാക്കാനുള്ള ഇറാന്‍റെ നീക്കം തടയുമെന്നും ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. യുദ്ധം വിനാശകരമായ ഒന്നാണെങ്കിലും അടിച്ചാൽ മാരകമായി തന്നെ തിരിച്ചടിക്കാൻ അമേരിക്ക മടിക്കില്ലെന്നാണ് ട്രംപ് ഇറാന് താക്കീത് നൽകിയത്. ആണവ കരാറിൽ നിന്ന് പിൻവാങ്ങിയ നടപടിയെ ന്യായീകരിച്ച ട്രംപ് ഉപരോധത്തെ തുടർന്ന്
ഇറാൻ സമ്പദ്ഘടന തകർന്നതിൽ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. അധിനിവേശ ശക്തികൾക്കെതിരെ ചെറുത്തു നിന്ന പാരമ്പര്യമാണ്
ഇറാന്‍റേതെന്നും അതുകൊണ്ടു തന്നെ ഇറാനെ ഇല്ലായ്മ ചെയ്യുമെന്നത്
ചിലരുടെ വ്യാമോഹം മാത്രമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി ജവാദ്
ശരീഫ് തിരിച്ചടിച്ചു.

അതിനിടെ, ഗൾഫ് സമുദ്ര മേഖലയിൽ യു.എസ് നിരീക്ഷണം ശക്തമായി തുടരുകയാണ്. വിവിധ ഗൾഫ് രാജ്യങ്ങളുമായി ചേർന്നാണ് പട്രോളിങ്
പുരോഗമിക്കുന്നത്. ഈ മാസം മുപ്പതിന് മക്കയിൽ ജി.സി.സി, അറബ്
ലീഗ്, ഒ.ഐ.സി നേതാക്കൾ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലിരുത്തും.