LiveTV

Live

Gulf

അജ്മാനിൽ ദുരിതത്തിൽ കഴിഞ്ഞ തൊഴിലാളികൾക്ക് മോചനം

10 മാസത്തിലേറെയായി ഇവര്‍ ദുരിതത്തിലായിരുന്നു

തൊഴിലുടമ മുങ്ങിയതിനെ തുടര്‍ന്ന് ശമ്പളമില്ലാതെ അജ്മാനില്‍ ദുരിതത്തില്‍ കഴിഞ്ഞിരുന്ന തൊഴിലാളികള്‍ക്ക് മോചനം. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യക്കാരടക്കം മുപ്പതോളം തൊഴിലാളികള്‍ക്ക് മടക്കയാത്രക്ക് അവസരമൊരുങ്ങി. 10 മാസത്തിലേറെയായി ഇവര്‍ ദുരിതത്തിലായിരുന്നു.
ഇറാഖ് സ്വദേശിയായ തൊഴിലുടമ മുങ്ങിയതിനെ തുടര്‍ന്നാണ് അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ നിര്‍മാണ കമ്പനി തൊഴിലാളികള്‍ ദുരിതത്തിലായത്. മുപ്പതോളം തൊഴിലാളികളില്‍ മൂന്ന് നൈജീരിയക്കാരും ഒരു പാകിസ്താനിയും ഒഴികെ ബാക്കിയെല്ലാവരും ഇന്ത്യക്കാരാണ്.

സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിയുടെ ഇടപെടലാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കിയത്. ഇവര്‍ക്ക് മടക്കയാത്രക്കുള്ള ടിക്കറ്റടക്കം ഏറ്റെടുക്കാന്‍ മനുഷ്യസ്നേഹികള്‍ രംഗത്തുവന്നു. വിസാ കാലവധി പിന്നിട്ടിരുന്നതിനാല്‍ ഇവര്‍ നല്‍കേണ്ട പിഴയില്‍ ഇളവ് നല്‍കാന്‍ എമിഗ്രേഷന്‍ അധികൃതരും തയാറായി.
രേഖകള്‍ ശരിയായ 17 പേര്‍ ഇന്ന് ഒന്നിച്ച് നാട്ടിലേക്ക് മടങ്ങി. നൈജീരിയക്കാരും മറ്റും അടുത്തദിവസം യാത്ര തിരിക്കും.