LiveTV

Live

Gulf

യമനില്‍ സമാധാനം; ആദ്യ ഘട്ട ചര്‍ച്ച പരാജയം

തുടര്‍ ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിച്ചിക്കുമെന്നാണ് സൂചന

യമനില്‍ സമാധാനം; ആദ്യ ഘട്ട ചര്‍ച്ച പരാജയം

യമനില്‍ യുദ്ധമവസാനിപ്പിക്കാനുള്ള സ്വീഡന്‍ കരാര്‍ നടപ്പാക്കാന്‍ ജോര്‍ദാനില്‍ തുടങ്ങിയ ആദ്യ ഘട്ട ചര്‍ച്ച പരാജയം. ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തില്‍ നിന്നുള്ള വരുമാനം സര്‍ക്കാറിലേക്ക് എത്തിക്കുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം. എന്നാല്‍ യു.എന്‍ മധ്യസ്ഥതയിലുള്ള പ്രത്യേക അക്കൌണ്ടിലേക്ക് മാത്രമേ പണമടക്കൂ എന്നാണ് ഹൂതി നിലപാട്.

ലോകത്തെ യമനുമായി ബന്ധിപ്പിക്കുന്ന സുപ്രധാന തുറമുഖമാണ് ഹുദൈദ. ഹൂതികളുടെ കൈവശമാണ് ഈ മേഖല. ഇവിടുത്തെ രണ്ട് ഭാഗങ്ങളില്‍ നിന്ന് പിന്മാറ്റത്തിലാണ് ഹൂതികള്‍. സ്വീഡന്‍ കരാറിന്റെ ഭാഗമായാണ് പിന്മാറ്റം. ജോര്‍ദാനില്‍ നടക്കുന്ന ചര്‍ച്ചയില്‍ പക്ഷേ വിഷയം ഇവിടുത്തെ വരുമാനം സംബന്ധിച്ചാണ്. ഹുദൈദയിലെ വരവ് ചെലവ് ഇടപാടുകള്‍ യമന്‍ സെന്‍ട്രല്‍ ബാങ്ക് വഴിയാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. യു.എന്‍‌ മധ്യസ്ഥതയില്‍ പ്രത്യേക ബാങ്കിലേക്കേ തല്‍ക്കാലം പണമടക്കാനാകൂ എന്ന് ഹൂതികളും.

ഇതോടെ ആദ്യ ഘട്ട ചര്‍ച്ച പരാജയപ്പെട്ടു. എങ്കിലും ഒരിക്കല്‍ കൂടി ഇരു പക്ഷത്തേയും ഒന്നിച്ചിരുത്താനായ ആശ്വാസത്തിലാണ് യു.എന്‍ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത്. ചര്‍ച്ച ഉടന്‍ പുനരാരംഭിച്ചിക്കുമെന്നാണ് സൂചന.