LiveTV

Live

Gulf

ഗൾഫ് മേഖലയിലെ യു.എസ് പടയൊരുക്കം ശക്തം; ഇറാനില്‍ കണ്ണും നട്ട് ലോക രാജ്യങ്ങള്‍

നാല് എണ്ണ കപ്പലുകൾക്കു നേരെ നടന്ന അട്ടിമറി നീക്കം ഗൾഫ്മേഖലയിലെ യു.എസ് പടനീക്കത്തിന് കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്

ഗൾഫ് മേഖലയിലെ യു.എസ് പടയൊരുക്കം ശക്തം; ഇറാനില്‍ കണ്ണും നട്ട് ലോക രാജ്യങ്ങള്‍

ഗൾഫ് മേഖലയിലെ യു.എസ് പടയൊരുക്കം ശക്തമായി തുടരുമ്പോൾ ഇറാന്‍റെ അടുത്ത നീക്കം എന്തെന്ന് ഉറ്റുനോക്കുകയാണ് ലോകം. മേഖലയിലെ യു.എസ് കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തുകയോ ഹോർമുസ് കടലിടുക്ക് അടച്ചിടുകയോ ചെയ്താൽ തുറന്ന യുദ്ധത്തിലേക്കാവും കാര്യങ്ങൾ ചെന്നെത്തുക.

നാല് എണ്ണ കപ്പലുകൾക്കു നേരെ നടന്ന അട്ടിമറി നീക്കം ഗൾഫ്
മേഖലയിലെ യു.എസ് പടനീക്കത്തിന് കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്. ഇത്തരം നടപടികളുമായി മുന്നോട്ടു പോയാൽ മാരകമായ തിരിച്ചടി ഉറപ്പായിരിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇറാനെ താക്കീത് ചെയ്തു. ന്യൂയോർക്ക് ടൈംസാണ്
ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2016ൽ ഏതാണ്ട് രണ്ട് ലക്ഷം യു.എസ് സൈനികരായിരുന്നു ഗൾഫ് മേഖലയിൽ ഉണ്ടായിരുന്നത്. ഒരു മാസത്തിനുള്ളിൽ സേനാ വിന്യാസം പൂർത്തിയാകും എന്നാണ് സൂചന. നേരത്തെ ഒന്നും രണ്ടും ഗൾഫ് യുദ്ധ വേളകളിലാണ് ഏറ്റവും കൂടുതൽ സൈന്യത്തെ അമേരിക്ക ഗൾഫിലേക്ക് അയച്ചത്. പാട്രിയട്ട് മിസൈൽ സംവിധാനം ഒരുക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ വിവിധ ഗൾഫ് രാജ്യങ്ങൾക്ക് വൻ തോതിൽ ആയുധവിൽപനക്കും പുതിയ പ്രതിസന്ധി വഴിയൊരുക്കും എന്നാണ് അമേരിക്കൻ കമ്പനികളുടെ പ്രതീക്ഷ.