LiveTV

Live

Gulf

യമനിലെ ഹുദൈദ തുറമുഖത്ത് നിന്നും ഹൂതികളുടെ പിന്മാറ്റം അവസാനത്തിലേക്ക്

നാലു വര്‍ഷം നീണ്ട യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് യു.എന്‍ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയത്

യമനിലെ ഹുദൈദ തുറമുഖത്ത് നിന്നും ഹൂതികളുടെ പിന്മാറ്റം അവസാനത്തിലേക്ക്

യുദ്ധമവസാനിപ്പിക്കാനുള്ള യു.എന്‍ സ്വീഡന്‍ കരാറിന്റെ ഭാഗമായി യമനിലെ ഹുദൈദ തുറമുഖത്ത് നിന്നും ഹൂതികളുടെ പിന്മാറ്റം അവസാനത്തിലേക്ക്. ശനിയാഴ്ച ആരംഭിച്ച പിന്മാറ്റം നാളെ അവസാനിക്കുമെന്നാണ് സൂചന. എന്നാല്‍ ഹൂതികളുടെ നടപടി ഷോ മാത്രമാണെന്ന് യമനിലെ സഖ്യസേനാ പിന്തുണയുള്ള ഭരണകൂടം പറഞ്ഞു.

നാലു വര്‍ഷം നീണ്ട യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് യു.എന്‍ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയത്. ഇതിന് ശേഷം സ്വീഡനില്‍ നടന്ന യു.എന്‍ ചര്‍ച്ചയില്‍ ഹുദൈദയില്‍ നിന്ന് പിന്മാറാന്‍ ഹൂതികള്‍ തയ്യാറായി. വിവിധ വിഷയങ്ങള്‍‌ ഉന്നയിച്ച് ഇതു വൈകി. ഈ പിന്മാറ്റ നടപടിയാണിപ്പോള്‍ മാസങ്ങള്‍ക്ക് ശേഷം ശനിയാഴ്ച തുടങ്ങിയത്. ഹുദൈദയിലെ എണ്ണ വിതരണ തുറമുഖമായ റാസ് ഇസ, ഭക്ഷ്യ വിതരണ തുറമുഖം സലീഫ് എന്നിവിടങ്ങളില്‍ നിന്നാണ് പിന്മാറ്റം. നാലു ദിനം നീളുന്ന പിന്മാറ്റം നാളെ അവസാനിക്കുമെന്നാണ് സൂചന.

എന്നാല്‍ നടപടി സംബന്ധിച്ച് യു.എന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പിന്മാറ്റ നടപടി ഷോ മാത്രമാണെന്ന നിലപാടിലാണ് യമന്‍ ഭരണകൂടം. അതേ സമയം യമനിലെ പിന്മാറ്റ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ യു.എന്‍ പ്രതികരണവും അനുബന്ധ നടപടിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.