LiveTV

Live

Gulf

ഉംറ കഴിഞ്ഞു വരുന്നതിനിടെ മലയാളി കുടുംബം അപകടത്തില്‍ പെട്ടു

ദമാമിലെ ഒരു കമ്പനിയിലെ പ്രൊജക്ട് മാനേജറാണ് അബ്ദുറസാഖ്. കുടുംബം അടുത്തിടെ സന്ദര്‍ശക വിസയിലെത്തിയതായിരുന്നു

ഉംറ കഴിഞ്ഞു വരുന്നതിനിടെ മലയാളി കുടുംബം അപകടത്തില്‍ പെട്ടു

ഉംറ കഴിഞ്ഞു വരുന്നതിനിടെ മലയാളി കുടുംബം അപകടത്തില്‍ പെട്ടു. കുടുംബത്തിലെ മക്കളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം മഞ്ചേരി തുറക്കല്‍ സ്വദേശി അബ്ദുറസാഖിന്റെ മകള്‍ സനോബര്‍(20) ആണ് മരിച്ചത്. ചെറിയ മകള്‍ തമന്നയെ ഗുരുതര പരിക്കുകളോടെ നസീമിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉംറ കഴിഞ്ഞു വരുന്നതിനിടെ മലയാളി കുടുംബം അപകടത്തില്‍ പെട്ടു

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുസാഹ് മിയയില്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. സനോബര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ദമാമിലെ ഒരു കമ്പനിയിലെ പ്രൊജക്ട് മാനേജറാണ് അബ്ദുറസാഖ്. കുടുംബം അടുത്തിടെ സന്ദര്‍ശക വിസയിലെത്തിയതായിരുന്നു.