LiveTV

Live

Gulf

റമദാൻ മാസത്തി​ന്റെ മറപിടിച്ചുള്ള സംഘടിത ഭിക്ഷാടന ലോബിക്കെതിരെ നടപടി ശക്​തമാക്കി യു.എ.ഇ

ഭിക്ഷാടനത്തിനെതിരെ ജനങ്ങളെ ബോധവത്​കരിക്കാൻ പലവിധ നടപടികളാണ്​ അധികൃതർ സ്വീകരിച്ചു വരുന്നത്

റമദാൻ മാസത്തി​ന്റെ മറപിടിച്ചുള്ള സംഘടിത ഭിക്ഷാടന ലോബിക്കെതിരെ നടപടി ശക്​തമാക്കി യു.എ.ഇ

റമദാൻ മാസത്തി​ന്റെ മറപിടിച്ചുള്ള സംഘടിത ഭിക്ഷാടന ലോബിക്കെതിരെ നടപടി ശക്​തമാക്കി യു.എ.ഇ. അബൂദബി ഉൾപ്പെടെ വിവിധ നഗര​ങ്ങളിൽ നൂറുകണക്കിന്​ ഭിക്ഷാടകരെ പിടികൂടി. വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന്​ സന്ദർശക വിസയിലും മറ്റും കൊണ്ടുവന്നാണ്​ ഇവരിൽ പലരെയും ഭിക്ഷാടനത്തിന്​ പ്രേരിപ്പിച്ചതെന്നും പൊലീസിന്​ വിവരം ലഭിച്ചിട്ടുണ്ട്​.

ഭിക്ഷാടനത്തിനെതിരെ ജനങ്ങളെ ബോധവത്​കരിക്കാൻ പലവിധ നടപടികളാണ്​ അധികൃതർ സ്വീകരിച്ചു വരുന്നത്​. ഒരു നിലക്കും ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുതെന്ന്​ നിർദേശിക്കുന്ന വീഡിയോ ചിത്രം വ്യാപകമായാണ്​ പ്രചരിക്കുന്നത്​. അതിനിടെ, ഭിക്ഷാടനത്തിന് ആസൂത്രിത നീക്കം നടത്തുന്നവർക്ക് ആറു മാസം തടവും ഫൈനും ശിക്ഷ ലഭിക്കുമെന്ന്​ ഫെഡറൽ പ്രോസിക്യൂഷൻ അറിയിച്ചു.

റമദാനിൽ അനധികൃത പണപ്പിരിവ് നടത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. വിദേശങ്ങളിൽ നിന്ന് ആളുകളെ കൊണ്ടുവന്നു ഭിക്ഷാടനം നടത്തുന്നതായി വ്യക്തമായാൽ 2018ലെ യു.എ.ഇ ഫെഡറൽ നിയമം ആറാം നമ്പർ പ്രകാരമായിരിക്കും ശിക്ഷ. ഭിക്ഷാടനം ക്രിമിനൽ കേസായാണു യു.എ.ഇ പരിഗണിച്ചു വരുന്നത്​. ഇ​ങ്ങനെ പിടിയിലാകുന്നന്നവർക്ക് ആറുമാസം തടവും പതിനായിരം ദിർഹത്തിൽ കുറയാത്ത തുക ഫൈനും ലഭിക്കും. അനധികൃത പണപ്പിരിവുകാർക്കു മൂന്ന് മാസം തടവും 5000 ദിർഹത്തിൽ കുറയാത്ത തുക പിഴയുമാണു ശിക്ഷ. ഭിക്ഷാടകരെ കണ്ടാൽ പൊലീസിനു വിവരം കൈമാറണമെന്നും അധികൃതർ ജനങ്ങൾക്ക്​ നിർദേശം നൽകി.