LiveTV

Live

Gulf

പ്രവാസലോകത്തിന് തീരാ നഷ്ടമായി ആ മടക്കം...

മിഅ്റാജ് രാവ്, മിസ്റിലെ രാജകുമാരൻ, കെട്ടുകൾ മൂന്ന് കെട്ടി ഉൾപ്പെടെയുള്ള ഹിറ്റ് ഗാനങ്ങൾക്കായി ഒരു മടുപ്പും കൂടാതെ പരദേശി ആസ്വാദകർ ഓരോ വേദിയിലും വന്നു നിറയുകയായിരു

പ്രവാസലോകത്തിന് തീരാ നഷ്ടമായി ആ മടക്കം...

മാപ്പിളപ്പാട്ട് രംഗത്ത് ഏറെ ശോഭിച്ച ഗായകൻ എരഞ്ഞോളി മൂസയുടെ വിയോഗം പ്രവാസ ലോകത്തിന്റെ തീരാസങ്കടമായി. പതിറ്റാണ്ടുകൾ നീണ്ട സംഗീത സഞ്ചാരത്തിനിടയിൽ ഗൾഫിൽ മാത്രം ഏതാണ്ട്
ആയിരത്തോളം വേദികളിലാണ് പ്രവാസികളുടെ പ്രിയപ്പെട്ട മൂസക്ക പാടാനെത്തിയത്. നാടിനേക്കാൾ അടുത്ത ബന്ധം എരഞ്ഞോളി മൂസക്കുള്ളതും പ്രവാസ ലോകത്ത് തന്നെ.

എരഞ്ഞോളി മൂസ എന്ന പേരില്ലാത്ത മാപ്പിളപ്പാട്ട് ചടങ്ങുകൾ പ്രവാസ ലോകത്ത് കുറവാണ്. മൂസക്ക ഉണ്ടെങ്കിൽ ഷോ കസറുമെന്ന്
സംഘാടകർക്ക് ഉറപ്പാണ്. അതുകൊണ്ടായിരിക്കണം ഒരു മാസത്തിൽ തന്നെ പല തവണ ഗൾഫിൽ വന്നു പോകാൻ മൂസക്കയോളം ഭാഗ്യം ലഭിച്ച മറ്റൊരു ഗായകനും വേറെ കാണില്ല. അത്രമാത്രം പ്രവാസലോകത്തെ മാപ്പിളപ്പാട്ട് ആസ്വാദകർക്ക് പ്രിയങ്കരനായിരുന്നു എരഞ്ഞോളി മൂസ.

മിഅ്റാജ് രാവ്, മിസ്റിലെ രാജകുമാരൻ, കെട്ടുകൾ മൂന്ന് കെട്ടി ഉൾപ്പെടെയുള്ള ഹിറ്റ് ഗാനങ്ങൾക്കായി ഒരു മടുപ്പും കൂടാതെ പരദേശി ആസ്വാദകർ ഓരോ വേദിയിലും വന്നു നിറയുകയായിരുന്നു. എരഞ്ഞോളി മൂസ എന്ന ഗായകന് മറ്റൊരു പകരക്കാരൻ ഇല്ലെന്ന് പ്രവാസ ലോകത്തെ മാപ്പിളപ്പാട്ട് ആസ്വാദകർ ഒരേ സ്വരത്തിൽ പറയുന്നു.

മൂസക്കയുടെ ഗൾഫിലെ ആയിരത്തി ഒന്നാം വേദിയെന്ന പേരിൽ വിപുലമായ ചടങ്ങ് ഒരുക്കാനുള്ള നീക്കത്തിലായിരുന്നു പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ തിക്കോടിയും മറ്റും. അതിനു മുമ്പെ പൊടുന്നനെ രോഗത്തിലേക്കും പിന്നീട് ഇനി തിരിച്ചു വരാത്ത യാത്രയിലേക്കും മൂസക്ക നടന്നു മായുകയായിരുന്നു.