LiveTV

Live

Gulf

ചൈനീസ് സഹകരണത്തോടെ ദുബൈയില്‍ 3.4 ശതകോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു

ഒരു ശതകോടി ഡോളര്‍ ചെലവിലാണ് വെജിറ്റബിള്‍ ബാസ്കറ്റ് നിര്‍മിക്കുക

ചൈനീസ് സഹകരണത്തോടെ ദുബൈയില്‍ 3.4 ശതകോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു

ചൈനീസ് സഹകരണത്തോടെ ദുബൈയില്‍ 3.4 ശതകോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ചൈനീസ് ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാനും കയറ്റുമതി ചെയ്യാനും ജബല്‍അലിയില്‍ കൂറ്റന്‍ ട്രേഡേഴ്സ് മാര്‍ക്കറ്റ് നിര്‍മിക്കും. ചൈനീസ് കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായി 'വെജിറ്റബില്‍ ബാസ്കറ്റ്' ആണ് മറ്റൊരു പദ്ധതി.

ജബല്‍അലിയില്‍ എക്സ്പോ 2020 വേദിക്ക് എതിര്‍വശത്ത് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനോട് ചേര്‍ന്നാണ് 60 ദശലക്ഷം ചതുരശ്ര അടി വിസ്ത്രൃതിയുള്ള ട്രേഡേഴ്സ് മാര്‍ക്കറ്റ് നിര്‍മിക്കുക. ഇതിനായി ചൈനീസ് കമ്പനിയായ യിവു 2.4 ശതകോടി ഡോളര്‍ നിക്ഷേപമിറക്കും. ചൈന സന്ദര്‍ശിക്കുന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ചൈനീസ് കമ്പനികളും ബീജിങ്ങില്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.

ഒരു ശതകോടി ഡോളര്‍ ചെലവിലാണ് വെജിറ്റബിള്‍ ബാസ്കറ്റ് നിര്‍മിക്കുക. ചൈനീസ് പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മൃഗങ്ങള്‍ എന്നിവയുടെ ഇറക്കുമതിയും കയറ്റുമതിയും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ചൈന അറബ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ സഹകണത്തോടെയാണ് വെജിറ്റബില്‍ ബാസ്കറ്റ് യാഥാര്‍ഥ്യമാക്കുക. പുതിയ സില്‍ക്ക് റോഡ് എന്ന് വിശേഷിപ്പിക്കപെടുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഉദ്യമത്തിന്റെ ഭാഗമായാണ് ഈ നിക്ഷേപങ്ങള്‍.