LiveTV

Live

Gulf

റമദാനിലെ വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കുമെന്നു കുവൈത്ത് വാണിജ്യമന്ത്രാലയം

സ്വദേശികളും വിദേശികളുമുൾപ്പെടെ ഉപഭോക്താക്കളെ കബളിപ്പിച്ച് നടത്തുന്ന എല്ലാ തരം പ്രവർത്തികളും കുറ്റകരമാണ്

റമദാനിലെ വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കുമെന്നു കുവൈത്ത് വാണിജ്യമന്ത്രാലയം

റമദാനിലെ വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കുമെന്നു കുവൈത്ത് വാണിജ്യമന്ത്രാലയം. നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിക്കുന്നത് തടയാൻ വിപണിയിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. ഗുണമേന്മയില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഉൽപന്നങ്ങൾ വിറ്റഴിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന ശക്തമാക്കുന്നത്.

ജംഇയ്യകൾ, ബക്കാലകൽ, ഹൈപ്പർ-സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലും ഭക്ഷ്യോൽപന്ന കേന്ദ്രങ്ങളിലും പരിശോധകരെത്തും. കേടായ സാധനങ്ങൾ വിൽക്കുന്നതും അമിത വില ഇടാക്കുന്നതും പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയുണ്ടാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. പച്ചക്കറി വിപണിയിലെയും മാംസ - മത്സ്യ വിപണിയിലെയും വില നിലവാരം അപ്പപ്പോൾ പഠന വിധേയമാക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടണ്ട്. റമദാനിൽ അവശ്യക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധന ചൂഷണം ചെയ്ത് കൃത്രിമ വിലവർധന ഉണ്ടാക്കുന്നവരെ കർശനമായി നേരിടും.

സ്വദേശികളും വിദേശികളുമുൾപ്പെടെ ഉപഭോക്താക്കളെ കബളിപ്പിച്ച് നടത്തുന്ന എല്ലാ തരം പ്രവർത്തികളും കുറ്റകരമാണ്. അവശ്യ സാധനങ്ങളുടെ വില വർധന നേരിടുന്നതിനാവശ്യമായ നടപടികൾക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.