LiveTV

Live

Gulf

ശ്രീലങ്കക്ക് ഐക്യദാര്‍ഢ്യം; ലങ്കന്‍ പതാകയണിഞ്ഞ് ബുര്‍ജ് ഖലീഫ

സമാധാനത്തിന്റെ സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നില്‍ക്കാം

ശ്രീലങ്കക്ക് ഐക്യദാര്‍ഢ്യം; ലങ്കന്‍ പതാകയണിഞ്ഞ് ബുര്‍ജ് ഖലീഫ

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ശ്രീലങ്കന്‍ പതാകയുടെ വര്‍ണമണിഞ്ഞു. ചര്‍ച്ചുകളില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ശ്രീലങ്കക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു ബുര്‍ജ് ഖലീഫ. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നില്‍ക്കാം എന്ന സന്ദേശത്തോടെയാണ് കെട്ടിടം ശ്രീലങ്കന്‍ പതാകയണിഞ്ഞത്.