LiveTV

Live

Gulf

അറബിക്കടലിൽ ഭൂചലനം; സുനാമിക്ക് സാധ്യതയില്ല

പത്ത് കിലോമീറ്റർ ആഴത്തിലുണ്ടായ ഭൂചലനത്തിെന്‍റെ ഫലമായി സുനാമിക്ക് സാധ്യതയില്ലെന്ന് ഒമാൻ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയും അറിയിച്ചു

അറബിക്കടലിൽ ഭൂചലനം; സുനാമിക്ക് സാധ്യതയില്ല

അറബിക്കടലിൽ ഭൂചലനമുണ്ടായതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം. പുലർച്ചെ 4:36നാണ് റിക്ടര്‍ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അറേബ്യൻ, ആഫ്രിക്കൻ ഭൗമാന്തർ ഫലകങ്ങളെ ഇന്ത്യൻ ഫലകത്തിൽ നിന്ന് വേർതിരിക്കുന്ന ഒവൻ ഫ്രാക്ചർ സോണിലാണ് ഭൂചലനമുണ്ടായത്. പത്ത് കിലോമീറ്റർ ആഴത്തിലുണ്ടായ ഭൂചലനത്തിെന്‍റെ ഫലമായി സുനാമിക്ക് സാധ്യതയില്ലെന്ന് ഒമാൻ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയും അറിയിച്ചു