LiveTV

Live

Gulf

ഇന്തോ-അറബ് സംഗമം ശ്രദ്ധേയമായി                   

വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയിലെത്തിയ മലബാറികളടക്കമുള്ള ഇന്ത്യന്‍ വംശജരായ ഇരുപതിലധികം സൗദി പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു

ഇന്തോ-അറബ് സംഗമം ശ്രദ്ധേയമായി                   

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഗുഡ് വില്‍ ഗ്ലോബല്‍ ഇനീഷിയേറ്റീവും സംയുക്തമായാണ് മുസ്‍രിസ് ടു മക്ക എന്ന പേരില്‍ ഇന്തോ-അറബ് സംഗമം സംഘടിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയിലെത്തിയ മലബാറികളടക്കമുള്ള ഇന്ത്യന്‍ വംശജരായ ഇരുപതിലധികം സൗദി പ്രമുഖരെയാണ് ചടങ്ങില്‍ ആദരിച്ചത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്‌കാരിക, രാഷ്ട്രീയ ബന്ധം പൂര്‍വ്വാധികം ശക്തിപ്പെട്ടിരിക്കുകയാണെന്ന് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു.

സാംസ്‌കാരിക സാഹിത്യ മേഖലകളില്‍ ഇന്ത്യയുടെ സംഭാവന അതിമഹത്തരമാണെന്ന് ചടങ്ങിൽ സംസാരിച്ച പ്രശസ്ത അറബ് കവി ഡോ.ശിഹാബ് ഗാനിം അഭിപ്രായപ്പെട്ടു. ഗുഡ് വില്‍ ഗ്ലോബല്‍ ഇനീഷിയേറ്റീവ് ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. പ്രവാസികളുടെ ചരിത്ര പാരമ്പര്യം വിളിച്ചറിയിക്കുന്ന നിരവധി പദ്ധതികളുമായി ജി.ജി.ഐ മുന്നോട്ട് പോകുമെന്നും, കോഴിക്കോട് പ്രവാസി മ്യൂസിയം സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും പ്രസിഡണ്ട് ഡോ.ഇസ്മയില്‍ മരിതേരി പറഞ്ഞു. അറബ് മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന, ഡോ.ശിഹാബ് ഗാനിം, ശൈഖ് അബ്ദുല്ല നഹ്ദി എന്നിവരേയും ചടങ്ങില്‍ ആദരിച്ചു. ഇന്തോ-അറബ് കുടിയേറ്റ ചരിത്രത്തെക്കുറിച്ച ഡോക്യുമെന്‍ററി പ്രദർശനം, വിവിധ കലാപരിപാടികളും പരിപാടിക്ക് മാറ്റുകൂട്ടി. ജനറല്‍ സെക്രടറി ഹസ്സന്‍ ചെറൂപ്പ സ്വാഗതവും മുസ്തഫ വാക്കാലൂര്‍ നന്ദിയും പറഞ്ഞു.