LiveTV

Live

Gulf

സുഡാന്‍റെ കെട്ടുറപ്പും ഐക്യവും നിലനിര്‍ത്തുകയാണ് പ്രധാനമെന്ന് യു.എ.ഇ

സമാധാനപൂർണമായ അധികാര കൈമാറ്റത്തിന് അനുവദിക്കണമെന്ന് സുഡാൻ ജനതയോടും യു.എ.ഇ അഭ്യർഥിച്ചു

സുഡാന്‍റെ കെട്ടുറപ്പും ഐക്യവും നിലനിര്‍ത്തുകയാണ് പ്രധാനമെന്ന് യു.എ.ഇ

സുഡാന്‍റെ കെട്ടുറപ്പും ഐക്യവും നിലനിര്‍ത്തുകയാണ് പ്രധാനമെന്ന് യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കുന്നു. ഭരണമാറ്റത്തിലൂടെ സ്ഥിതിഗതികള്‍ മാറുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. സുഡാനിൽ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഉമർ അൽ ബഷീറിനെ പുറത്താക്കി. നിലവിൽ വന്ന ഇടക്കാല സൈനിക സമിതിക്ക് യു.എ.ഇയുടെ പിന്തുണ. സായുധ സേനാ മേധാവി ലെഫ്. ജനറൽ അബ്ദുൽ ഫത്താഹ് അബ്ദുർറഹ്മാൻ ബുർഹാന്‍റെ നേതൃത്വത്തിലുള്ള സമിതിക്ക് സുഡാന്‍റെ പ്രതിസന്ധി അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് യു.എ.ഇയുടെ പ്രതീക്ഷ.

സമാധാനപൂർണമായ അധികാര കൈമാറ്റത്തിന് അനുവദിക്കണമെന്ന് സുഡാൻ ജനതയോടും യു.എ.ഇ അഭ്യർഥിച്ചു. സൈന്യം അധികാരം കൈമാറണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധം തുടരുകയാണ്. പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുദിവസത്തിനിടെ നിരവധി പേരാണ് കൊല്ലപ്പട്ടത്. സുഡാനിൽ ജനകീയ സർക്കാർ വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ചാണ് പ്രക്ഷോഭകരുടെ നീക്കം.