LiveTV

Live

Gulf

ഫാറൂഖ് കോളേജ് ക്യാമ്പസിൽ ഡയാലിസിസ് കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതിക്ക്​ ഗൾഫ്​ മേഖലയിൽ മികച്ച ​പ്രതികരണം

ഒന്നര കോടി രൂപ ചെലവിൽ ഡയാലിസിസ് കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതിക്ക് ഗൾഫ് മേഖലയിൽ മികച്ച പ്രതികരണം.

ഫാറൂഖ് കോളേജ് ക്യാമ്പസിൽ ഡയാലിസിസ് കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതിക്ക്​ ഗൾഫ്​ മേഖലയിൽ മികച്ച ​പ്രതികരണം

ഫാറൂഖ് കോളേജ് ക്യാമ്പസിൽ ഒന്നര കോടി രൂപ ചെലവിൽ ഡയാലിസിസ് കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതിക്ക് ഗൾഫ് മേഖലയിൽ മികച്ച പ്രതികരണം. ദുബൈ ഫോസ ഘടകത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കോളേജ് സാരഥികൾ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.

ഫാറൂഖ് കോളേജിലെ സിൽവർ ജൂബിലി ഹെൽത്ത് സെൻ്ററിന്‍റെ ഭാഗമായി ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിൽ തുടക്കത്തിൽ പതിനഞ്ച് മെഷീനുകളായിരിക്കും ഉണ്ടാവുക. ഫാറൂഖ് കോളേജ് പെയിൻ ആൻ്റ് പാലിയേറ്റീവ് ക്ലിനിക്ക്, പൂർവ്വ അദ്ധ്യാപക സംഘടന, അലുംനി ഫോസ എന്നിവക്കു പുറമെ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ, വടകര തണൽ എന്നിവയും പദ്ധതിയുമായി സഹകരിക്കുന്നുണ്ടെന്ന് മാനേജ്മെന്‍റ് സാരഥികൾ വ്യക്തമാക്കി.

ഡോ. ആസാദ് മൂപ്പൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ: കെ.എം നസീർ, മാനേജ്മെന്‍റ് സാരഥികളായ പി.കെ അഹമദ്, സി.പി കുഞ്ഞഹമ്മദ്, മുഹമ്മദലി ഫോസ പ്രതിനിധികളായ കുഞ്ഞലവി, ഹസ്സൻകോയ, ആർട്ട് പ്രതിനിധി പ്രൊ. ഇമ്പിച്ചി കോയ, ഇഖ്റ ഹോസ്പിറ്റൽ സാരഥി ഡോ. പി.സി അൻവർ എന്നിവർ സംസാരിച്ചു

ഈ മാസം 26ന് വൈകിട്ട് ദുബൈ ക്രസൻ്റ് സ്കൂൾ ഹാളിൽ നടക്കുന്ന ഫൊസ്റ്റാൾജിയ പരിപാടിയുടെ ലോഗോ പ്രകാശന ചടങ്ങിൽ കെ.എം ബഷീർ സ്വാഗതവും യാസർ ഹമീദ് നന്ദിയും പറഞ്ഞു.