LiveTV

Live

Gulf

അബൂദബി എമിറേറ്റിലെ ആശുപത്രികളും ആരോഗ്യ പരിചരണ കേന്ദ്രങ്ങളും രോഗികൾക്ക് വിശദമായ ബില്ല് നൽകണം

2006 മുതൽ അബൂദബി എമിറേറ്റിലെ താമസക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്

അബൂദബി എമിറേറ്റിലെ ആശുപത്രികളും ആരോഗ്യ പരിചരണ കേന്ദ്രങ്ങളും രോഗികൾക്ക് വിശദമായ ബില്ല് നൽകണം

അബൂദബി എമിറേറ്റിലെ ആശുപത്രികളും ആരോഗ്യ പരിചരണ കേന്ദ്രങ്ങളും രോഗികൾക്ക് വിശദമായ ബില്ല് നൽകണമെന്ന് ആരോഗ്യ വകുപ്പ്. മേയ് ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ചികിത്സ, ലഭ്യമാക്കിയ സേവനങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ബില്ലാണ് രോഗികൾക്ക് നൽകേണ്ടത്.

രോഗികൾ അവരുടെ അവകാശങ്ങളും കടമകളും മനസ്സിലാക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്തുന്നതിനും ആരോഗ്യ പരിചരണ സേവനങ്ങളെ കുറിച്ച്
മൊത്തത്തിൽ അവബോധം വർധിപ്പിക്കുന്നതിനും വേണ്ടിയാണ്
പുതിയ നയം. സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും അനാവശ്യ മെഡിക്കൽ സേവനങ്ങൾക്കുള്ള ചെലവ് ഇല്ലാതാക്കുന്നതിനും വേണ്ടിയാണിത്. എല്ലാ നിരക്കുകളും ബില്ലിൽ ഉൾപ്പെടുത്തിയിരിക്കണം. ഇത്തരം ബില്ലുകളുടെ പകർപ്പ് ആരോഗ്യപരിചരണ കേന്ദ്രങ്ങൾ സൂക്ഷിക്കുകയും വേണം.

2006 മുതൽ അബൂദബി എമിറേറ്റിലെ താമസക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. 99 ശതമാനം രോഗികളും അവരുടെ മെഡിക്കൽ ബില്ലുകൾ അടക്കുന്നത് ആരോഗ്യ ഇൻഷുറൻസിലൂടെയാണ്. അതുകൊണ്ടുതന്നെ മിക്ക ആരോഗ്യ പരിചരണ കേന്ദ്രങ്ങളും നിലവിൽ ഇനം തിരിച്ചുള്ള ബില്ല് രോഗികൾക്ക് നൽകുന്നില്ല. ഈ രീതിയാണ്
മെയ് ഒന്നു മുതൽ മാറുക.