LiveTV

Live

Gulf

പ്രവാസികൾക്കിടയിൽ ആത്മഹത്യ കൂടുന്നു; കാരണം വിഷാദരോഗമെന്ന് വിദഗ്ധര്‍

കൃത്യസമയത്ത് കൗൺസലിങ്ങും മാനസിക പിന്തുണയും നൽകുകയാണെങ്കിൽ ഇവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.

 പ്രവാസികൾക്കിടയിൽ ആത്മഹത്യ കൂടുന്നു; കാരണം വിഷാദരോഗമെന്ന് വിദഗ്ധര്‍

പ്രവാസികൾക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യകൾക്കു പ്രധാന കാരണങ്ങളിലൊന്നാണ് വിഷാദരോഗം. കുവൈത്ത് നിവാസികളിൽ ഒമ്പതു ശതമാനത്തോളം പേർ വിഷാദരോഗം അനുഭവിക്കുന്നതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. കൃത്യസമയത്ത് കൗൺസലിങ്ങും മാനസിക പിന്തുണയും നൽകുകയാണെങ്കിൽ ഇവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.

ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം 15 മുതൽ 29 വരെ പ്രായമുള്ളവർക്കിടയിലാണ് വിഷാദരോഗം മൂലമുള്ള ആത്മഹത്യ കൂടുതലായി കണ്ടു വരുന്നത്. തൊഴിൽപരമായ ബുദ്ധിമുട്ടുകളും നാട്ടിൽനിന്ന് ദീർഘകാലം വിട്ടുനിൽക്കുന്നത് മൂലമുള്ള വിഷമതകളുമാണ് പ്രവാസികളിൽ വിഷാദരോഗത്തിന് കാരണമാവുന്നത്. സാമൂഹിക മാധ്യമങ്ങളുടെ അമിതമായ ഉപയോഗവും മാനസിക സംഘർഷം വർധിക്കാൻ കാരണമാവുന്നതായാണ് പഠനങ്ങൾ.