LiveTV

Live

Gulf

സിറിയയില്‍ നിന്ന് പിടിച്ചെടുത്ത ജൂലാന്‍ കുന്നുകള്‍ ഇസ്രയേലിന്റേതെന്ന് ട്രംപ്

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരെ അറബ് ലോകത്ത്കടുത്ത പ്രതിഷേധമാണുയരുന്നത്

സിറിയയില്‍ നിന്ന് പിടിച്ചെടുത്ത ജൂലാന്‍ കുന്നുകള്‍ ഇസ്രയേലിന്റേതെന്ന് ട്രംപ്

സിറിയയിൽ നിന്ന് പിടിച്ചെടുത്ത ജൂലാൻ കുന്നുകളിൽ ഇസ്രായേലിന്റെ പരമാധികാരം അംഗീകരിക്കുന്ന പ്രഖ്യാപനത്തിൽ ഒപ്പുവെച്ച അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരെ അറബ് ലോകത്ത്
കടുത്ത പ്രതിഷേധം. യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളും അമേരിക്കൻ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

പശ്ചിമേഷ്യയിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്
അമേരിക്കൻ നീക്കമെന്ന് അറബ് ലീഗ് കുറ്റപ്പെടുത്തി. വൈറ്റ്ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ജുലാൻ കുന്നുകൾ അധിനിവിഷ്ട പ്രദേശമായാണ് യു.എൻ പരിഗണിക്കുന്നത്.

ഇസ്രായേലിന്റെ നിയമവിരുദ്ധ അധിനിവേശം അവസാനിപ്പിക്കണം എന്ന യു.എൻ പ്രമേയം നിലനിൽക്കെ, ഇതാദ്യമായാണ് ഒരു രാജ്യം ജൂലാൻ വിഷയത്തിൽ ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നതും. അറബ്
ഭൂമിയിലെ ഇസ്രായേൽ അധിനിവേശം അംഗീകരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് അറബ് ലീഗ് അമേരിക്കയോട് ആവശ്യപ്പെട്ടു. ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയും ട്രംപിന്റെ നടപടി ചോദ്യം ചെയ്തു. മേഖലയിലെ പ്രശ്നങ്ങൾക്ക് സമാധാനപൂർണമായ പരിഹാരം കണ്ടെത്താനുള്ള നീക്കത്തിന് യു.എസ് തീരുമാനം വിലങ്ങുതടിയാകുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

സൗദി അറേബ്യ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളും യു.എസ് നീക്കത്തിൽ പ്രതിഷേധവുമായി രംഗത്തുണ്ട്. പോയ വർഷം ഇസ്രായേലിന്റെ തലസ്ഥാനമായി ജറൂസലമിനെ അമേരിക്ക അംഗീകരിച്ച നടപടിയും ഏറെ വിവാദമായിരുന്നു.