LiveTV

Live

Gulf

കാര്‍ റീമിനെ ഏറ്റെടുത്ത് യൂബര്‍ ടെക്നോളജി

കരാർ പ്രാബല്യത്തിൽ വരുന്നതോടെ യൂബറിന്റെ അനുബന്ധ സ്ഥാപനമായി കാർ റീം മാറും

കാര്‍ റീമിനെ ഏറ്റെടുത്ത് യൂബര്‍ ടെക്നോളജി

യു.എ.ഇ ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളിൽ ‘കാർ റീമി’നെ യൂബർ ടെക്നോളജി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ധാരണയായി. 3.1 ബില്യൻ ഡോളർ നൽകിയാണ് കരാർ. പശ്ചിമേഷ്യന്‍ വിപണിയിൽ ഏറ്റവും കൂടുതൽ തുക ചെലവിട്ടുള്ള ഒരു സാങ്കേതിക കൈമാറ്റം കൂടിയാണ് ഈ കരാർ.

കാർ റീമിന്റെ എല്ലാ സംരംഭങ്ങളും ഇതോടെ യൂബർ ടെക്നോളജിയുടെ നിയന്ത്രണത്തിൽ വരും. യു.എ.ഇക്ക് പുറമെ സൗദി, ഈജിപ്ത്, ജോർദാൻ, പാകിസ്താൻ എന്നിവിടങ്ങളിലെ കാർ റീം വിപണിയുടെ അവകാശം യൂബറിന് സ്വന്തമാകുന്നത്. ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ അടുത്ത വർഷം ആദ്യത്തിൽ കരാർ നടപ്പാകുമെന്നാണ്
പ്രതീക്ഷ.

കരാർ പ്രാബല്യത്തിൽ വരുന്നതോടെ യൂബറിന്റെ അനുബന്ധ സ്ഥാപനമായി കാർ റീം മാറും. എങ്കിലും രണ്ട് സ്വതന്ത്ര കമ്പനികളായി തന്നെയാകും രണ്ടിന്റെയും പ്രവർത്തനം. ബ്രാൻഡുകളുടെ സ്വതന്ത്ര വ്യക്തിത്വം കാത്തുസൂക്ഷിച്ചു കൊണ്ടുള്ളതാണ് കരാർ. നാനൂറോളം നഗരങ്ങളിൽ നെറ്റ്‍വർക്കുള്ള സ്ഥാപനങ്ങളാണ് യൂബറയും കാർ റീമും.

കാർ റീമുമായി ചേർന്ന് ദുബൈ റോഡ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി പുതിയ കമ്പനിക്ക് നേരത്തെ രൂപം നൽകിയിരുന്നു. ഓൺലൈൻ ആപ്ലിക്കേഷൻ മുഖേന ആർ.ടി.എയുടെ പതിനായിരത്തിലേറെ ടാക്സികളിൽ ബുക്കിങ് നടത്താൻ ഉപഭോക്താക്കൾക്ക് അവസരം ലഭ്യമാക്കുന്നതായിരുന്നു കരാർ.