LiveTV

Live

Gulf

സല്‍മാന്‍ ഖാന്‍ സൗദിയില്‍; വന്‍വരവേല്‍പ്പ് 

പ്രിയ താരത്തെ ഒരു നോക്കുകാണാന്‍ സ്വദേശികളും വിദേശികളുമടങ്ങിയ ആരാധകര്‍ നീണ്ട നേരം കാത്തുനിന്നു

സല്‍മാന്‍ ഖാന്‍ സൗദിയില്‍; വന്‍വരവേല്‍പ്പ് 

ആവേശം വിതറി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ സൗദി അറേബ്യയിലെത്തി. കിഴക്കന്‍ പ്രവിശ്യയില്‍ നടന്നു വരുന്ന സൗദി ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നതിനായാണ് സൽമാൻ ഖാന്‍ സൗദിയിലെത്തിയത്. ആദ്യമായാണ് ഇന്ത്യന്‍ സിനിമാ താരം സൗദിയുടെ ഔദ്യോഗിക അതിഥിയായി എത്തുന്നത്.

പ്രിയ താരത്തെ ഒരു നോക്കുകാണാന്‍ സ്വദേശികളും വിദേശികളുമടങ്ങിയ ആരാധകര്‍ നീണ്ട നേരം കാത്തുനിന്നു. ഒടുവില്‍ താരം എത്തി. പിന്നെ ഹര്‍ഷാരവം മുഴക്കി താരരാജാവിനെ കാണാനുള്ള തിക്കും തിരക്കും. സൗദി അറേബ്യയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ബോളിവുഡ് താരം എത്തുന്നത് ഇതാദ്യമായാണ്. ഫിലിം ഫെസ്റ്റിവലില്‍ മുഴുവന്‍ ടിക്കറ്റുകളും മണിക്കൂറുകള്‍ക്കകം വിറ്റു തീര്‍ന്ന ഏക പരിപാടി കൂടിയായിരുന്നു ഇത്.

സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ നന്നേ ബുദ്ധിമുട്ടി. ഷോയുടെ ടിക്കറ്റ് ലഭിക്കാതെ നിരവധി പേരാണ് താരത്തെ ഒരുനോക്ക് കാണാന്‍ കഴിയാതെ നിരാശരായി മടങ്ങിയത്. സല്‍മാന്‍ ഖാനുമൊത്തുള്ള സംവാദ പരിപാടിയില്‍ താരത്തിന്റെ ഓരോ മറുപടികളെയും സദസ്സ് ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്.