LiveTV

Live

Gulf

പ്രവാസോത്സവം 2019; മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി

ദുല്‍ഖര്‍ സല്‍മാന്‍, വിജയ് യേശുദാസ് തുടങ്ങി അഭിനേതാക്കളും ഗായകരും അണിനിരക്കുന്ന മെഗാഷോയുടെ പ്രചാരണാര്‍ത്ഥമാണ് പ്രവാസികള്‍ക്കിടയില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

പ്രവാസോത്സവം 2019; മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി

മീഡിയവണ്‍ ഖത്തറില്‍ സംഘടിപ്പിക്കുന്ന പ്രവാസോത്സവം 2019ന്റെ ഭാഗമായി നടത്തുന്ന മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി. മീഡിയവണ്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ സക്കരിയ മത്സരങ്ങളുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

ഇന്ത്യ ഖത്തര്‍ സാംസ്‌കാരിക വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ദോഹയില്‍ മീഡിയവണ്‍ പ്രവാസോത്സവം 2019 സംഘടിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, വിജയ് യേശുദാസ് തുടങ്ങി അഭിനേതാക്കളും ഗായകരും അണിനിരക്കുന്ന മെഗാഷോയുടെ പ്രചാരണാര്‍ത്ഥമാണ് പ്രവാസികള്‍ക്കിടയില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

അഭിനയരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള നടനമത്സരവും മികച്ച ഗായകരെ കണ്ടെത്തുന്നതിനുള്ള പാട്ട് മത്സരവുമാണ് പ്രവാസോത്സവത്തിന് മുമ്പായി നടക്കുന്നത്. ഈ വരുന്ന 29 വെള്ളിയാഴ്ച്ച എഫ്.സി.സി ഹാളില്‍ വെച്ചാണ് പാട്ട് മത്സരം. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പ്രവാസോത്സവത്തില്‍ പാടുന്ന ഗായകരുടെ പാട്ടുകളാണ് ആലപിക്കേണ്ടത്.

ഏപ്രില്‍ അഞ്ചിന് മന്‍സൂറയിലെ സി.ഐ.സി ഹാളില്‍ വെച്ചാണ് നടന മത്സരം. മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും സംവിധായകനുമായ സക്കരിയ നിര്‍വഹിച്ചു.

പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും മുകളിലുള്ളവരെ സീനീയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തിയാണ് മത്സരം. രണ്ട് മത്സരങ്ങളിലും റെക്കോര്‍ഡ് ചെയ്ത ബാക്ഗ്രൗണ്ട് മ്യൂസിക്കോ മ്യൂസിക് ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ല. രണ്ട് മത്സരങ്ങളുടെയും ഫൈനല്‍ ഏപ്രില്‍ 11ന് സഫാരി മാളില്‍ വെച്ച് നടക്കും