LiveTV

Live

Gulf

അബുദാബിയില്‍ നിന്നുള്ള എല്ലാ സർവീസുകളും ജെറ്റ് എയർവെയ്സ് നിർത്തിവച്ചു

എന്നാൽ ജെറ്റ്​ എയർവേസിന്‍റെ ഭാഗത്തു നിന്ന്​ ഔദ്യോഗിക വിശദീകരണമൊന്നും ഉണ്ടായിട്ടില്ല

അബുദാബിയില്‍ നിന്നുള്ള എല്ലാ സർവീസുകളും ജെറ്റ് എയർവെയ്സ് നിർത്തിവച്ചു

അബുദാബി വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും ജെറ്റ് എയർവെയ്സ് നിർത്തിവച്ചു. സാങ്കേതിക കാരണങ്ങളാൽ തിങ്കൾ മുതൽ അനിശ്ചിതകാലത്തേക്കാണ് സേവനം അവസാനിപ്പിക്കുന്നത്. ജെറ്റ്​ എയർവേസി​ന്‍റെ രണ്ടു രാജ്യാന്തര ഹബ്ബുകളിലൊന്നാണ് അബുദാബി.

അബുദാബി ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസിന്​ ഓഹരി പങ്കാളിത്തമുള്ള ജെറ്റ് എയർവെയ്സ് സർവീസുകൾ നിർത്തുന്നത് നിരവധി യാത്രക്കാരെ പ്രതികൂലമായി ബാധിച്ചു. ഇത്തിഹാദുമായി കോഡ്ഷെയറിങ് അടിസ്ഥാനത്തിലാണു ജെറ്റ്​ എയർവേസ്​ പ്രവർത്തിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് സർവീസ് നിർത്തുന്നതെന്നും യാത്രക്കാർ ഓഫിസുമായി ബന്ധപ്പെടണമെന്നുമാണ്​ ഇത്തിഹാദ് എയർവേസ്​ അറിയിച്ചത്​. എന്നാൽ ജെറ്റ്​ എയർവേസിന്‍റെ ഭാഗത്തു നിന്ന്​ ഔദ്യോഗിക വിശദീകരണമൊന്നും ഉണ്ടായിട്ടില്ല.