LiveTV

Live

Gulf

ഇരു നേതാക്കൾക്കുമുള്ള ആദരമായി​ അബൂദബിയിൽ സായിദ്​ - ഗാന്ധി മ്യൂസിയം

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തിന്റെയും യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജന്മശതാബ്ദിയുടെയും ഓർമ പുതുക്കൽ കൂടിയാണ് ഈ മ്യൂസിയം.

ഇരു നേതാക്കൾക്കുമുള്ള ആദരമായി​ അബൂദബിയിൽ സായിദ്​ - ഗാന്ധി മ്യൂസിയം

സമാധാനത്തിനും സഹിഷ്ണുതക്കും ആഹ്വാനം ചെയ്ത രണ്ട്
ലോക നേതാക്കൾക്കുള്ള ആദരം കൂടിയാണ് അബൂദബിയിൽ തുടക്കം കുറിച്ച സായിദ് - ഗാന്ധി മ്യൂസിയം. ഇരു നേതാക്കളുടെയും ജീവിതത്തെ അടുത്തറിയാനുള്ള ഇന്ത്യ, യു.എ.ഇ സംയുക്ത സംരംഭത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അബൂദബി മനാറത് അൽ സാദിയാത്തിൽ സംവിധാനിച്ച സായിദ് - ഗാന്ധി ഡിജിറ്റൽ മ്യൂസിയം വിജ്ഞാന കുതുകികൾക്ക് നല്ലൊരു കേന്ദ്രം തന്നെയാണ്. കഴിഞ്ഞ ദിവസമാണ് മ്യൂസിയം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. ഈ മാസം 29 വരെ രാവിലെ 10 മുതൽ രാത്രി 8 വരെ സൗജന്യമായി ആർക്കും മ്യൂസിയത്തിൽ പ്രവേശിക്കാം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തിന്റെയും യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജന്മശതാബ്ദിയുടെയും ഓർമ പുതുക്കൽ കൂടിയാണ് ഈ മ്യൂസിയം. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച ഇരുനേതാക്കളും നൽകിയ മഹത്തായ സംഭാവനകൾ അടുത്തറിയാനും മ്യൂസിയം ഉപകരിക്കും.

മൾട്ടിമീഡിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ്
മ്യൂസിയം സംവിധാനിച്ചിരിക്കുന്നത്. ഇരുനേതാക്കളുടെയും ദർശനങ്ങൾ അടിസ്ഥാനമാക്കി മ്യൂസിയത്തെ ആറു സോണുകളായാണ് തിരിച്ചിരിക്കുന്നത്.