LiveTV

Live

Gulf

തെരഞ്ഞെടുപ്പ് ഫണ്ട് പ്രവാസ ലോകത്ത് നിന്ന്; പക്ഷേ പ്രവാസി പ്രശ്നങ്ങളോട് അവഗണന

ഫണ്ട് തേടിയുള്ള നേതാക്കളുടെ ഗൾഫ് സന്ദർശനങ്ങൾ പതിവ് പോലെ ഇത്തവണയും നടക്കും. എങ്കിലും തങ്ങളുടെ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന ശ്രദ്ധ കുറവാണെന്നാണ് പ്രവാസികളുടെ പരാതി.

തെരഞ്ഞെടുപ്പ് ഫണ്ട് പ്രവാസ ലോകത്ത് നിന്ന്; പക്ഷേ പ്രവാസി പ്രശ്നങ്ങളോട് അവഗണന

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി മിക്ക രാഷ്ട്രീയ പാർട്ടികളും പോഷകഘടകങ്ങൾ വഴി പലപ്പോഴും ഫണ്ട് കണ്ടെത്തുന്നത് പ്രവാസ ലോകത്ത് നിന്നാണ്. എന്നിട്ടും തങ്ങളുടെ പ്രശ്നങ്ങൾ രാഷ്ട്രീയ പാർട്ടികൾ അവഗണിക്കുന്നുവെന്ന പരാതിയാണ് പ്രവാസികൾക്ക്.

പിറന്ന നാടിനെ ആവശ്യം വരുന്ന ഘട്ടങ്ങളിലെല്ലാം സഹായിച്ചിട്ടുള്ളവരാണ് പ്രവാസികൾ. തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുമ്പോൾ പതിവ് പോലെ രാഷ്ട്രീയ പാർട്ടികളുടെ ഗൾഫിലെ പോഷക ഘടകങ്ങളുടെ ശ്രദ്ധ ഫണ്ട് കണ്ടെത്താനുള്ള വഴികളിലായി മാറും. ഫണ്ട് തേടിയുള്ള നേതാക്കളുടെ ഗൾഫ് സന്ദർശനങ്ങൾ പതിവ് പോലെ ഇത്തവണയും നടക്കും. എങ്കിലും തങ്ങളുടെ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന ശ്രദ്ധ കുറവാണെന്നാണ് പ്രവാസികളുടെ പരാതി.

അതിജീവനത്തിനായി പ്രവാസ ലോകത്തെത്തിയവരുടെ പരാതികൾക്ക് ചെവികൊടുക്കാൻ പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കഴിയണമെന്നാണ് പ്രവാസികൾ ആഗ്രഹിക്കുന്നത്.