LiveTV

Live

Gulf

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ കീഴില്‍ ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി മാത്രമായുള്ള സ്കൂൾ യാഥാർഥ്യമാകുന്നു

അല്‍ ഇബ്തിസാം സെന്റര്‍ ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലീറ്റിസ് എന്ന പേരിലായിരിക്കും വിദ്യാലയം

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ കീഴില്‍ ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി മാത്രമായുള്ള സ്കൂൾ യാഥാർഥ്യമാകുന്നു

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ കീഴില്‍ ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി മാത്രമായുള്ള സ്കൂൾ യാഥാർഥ്യമാകുന്നു. ഏപ്രില്‍ ആദ്യ വാരം മുതല്‍ സ്കൂളിലേക്കുള്ള പ്രവേശന നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചു. തുടക്കത്തില്‍ 70 കുട്ടികള്‍ക്കായിരിക്കും പ്രവേശനം.

അല്‍ ഇബ്തിസാം സെന്റര്‍ ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലീറ്റിസ് എന്ന പേരിലായിരിക്കും വിദ്യാലയം. ഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികളെ സൂഷ്മമായി പരിഗണിച്ച് അവരുടെ പ്രാപ്തിയുടെ അടിസ്ഥാനത്തില്‍ 8 മുതല്‍ 10 വരെയുള്ള കുട്ടികളടങ്ങുന്ന ക്ലാസ്സായിരിക്കും ഉണ്ടായിരിക്കുക. ഓരോ ക്ലാസ്സിനും പ്രത്യേക അദ്ധ്യാപകരെ നിയമിക്കും.

കുട്ടികള്‍ക്കനുയോജ്യമായ ഇരിപ്പിടങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഇവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന പ്രത്യേക സൗകര്യങ്ങളുള്ള വാഹനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്‍റ് ഇ.പി ജോൺസൺ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12.30 വരെയായിരിക്കും ക്ലാസ് ഉണ്ടായിരിക്കുക. താരതമ്യേന കുറഞ്ഞ നിരക്കിലായിരിക്കും ഫീസ് ഈടാക്കുക. സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി, വൈസ് പ്രസിഡന്റ് ജാബിര്‍, ജോ.സെക്രട്ടറി അഡ്വ. സന്തോഷ്, ജോ. ട്രഷറര്‍ ഷാജി ജോണ്‍, ഓഡിറ്റര്‍ മുരളീധരന്‍ എന്നിവരും സംബന്ധിച്ചു.