LiveTV

Live

Gulf

കുവൈത്തിലെ പ്രവാസി സമൂഹത്തില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവം

ഗാര്‍ഹികത്തൊഴിലാളികളായ സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും ഇന്ത്യന്‍ എംബസിയുടെ ഇടപെടലുകളും ചര്‍ച്ചാ വിഷയങ്ങളാണ്.

കുവൈത്തിലെ പ്രവാസി സമൂഹത്തില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവം

തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചിട്ടില്ലെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ നേട്ട കോട്ടങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ സജീവമാണ് പ്രവാസലോകത്ത്. എന്‍ജിനീയറിങ് അക്രഡിറ്റേഷന്‍ ഉള്‍പ്പെടെയുള്ള പ്രവാസി പ്രശ്‌നങ്ങളില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ എടുത്ത നിലപാടുകളാണ് കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്.

എന്‍ജിനീയര്‍മാരുടെ അക്രഡിറ്റേഷന്‍, നഴ്‌സിങ് റിക്രൂട്ട്‌മെന്റ് എന്നിങ്ങനെ കുവൈത്തിലെ ഇന്ത്യന്‍ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇത്തരം വിഷയങ്ങളില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം സ്വീകരിച്ച നടപടികളാണ് ബി.ജെ.പി അനുകൂല സംഘടനകള്‍ പലവേദികളിലും ഉയര്‍ത്തിക്കാണിക്കുന്നത്.

ആയിരക്കണക്കിന് വരുന്ന ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ അക്രഡിറ്റേഷന്‍ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായില്ല എന്ന കാര്യമാണ് ഇടത് പാര്‍ട്ടികളും മറ്റും മുന്നോട്ടു വെക്കുന്നത്. ഒപ്പം സംസ്ഥാന സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളും ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നുണ്ട്.

ഗാര്‍ഹികത്തൊഴിലാളികളായ സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും ഇന്ത്യന്‍ എംബസിയുടെ ഇടപെടലുകളും ചര്‍ച്ചാ വിഷയങ്ങളാണ്. സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാകുന്നതോടെ രാഷ്ട്രീയ ചര്‍ച്ചകള്‍ കൂടുതല്‍ ചൂടുള്ളതാകും.