LiveTV

Live

Gulf

ഇത്തവണയും സൗദിയില്‍ നിന്നും വോട്ട് വിമാനം വരും

ഇരുപക്ഷത്തുമുള്ള പ്രവാസി സംഘടനകള്‍ വലിയ ആവേശത്തോടെയാണ് ഇത്തവണയും പ്രചാരണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്

ഇത്തവണയും സൗദിയില്‍ നിന്നും വോട്ട് വിമാനം വരും

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി സൗദിയിലെ പ്രവാസി സംഘടനകളും സജീവമായി രംഗത്തിറങ്ങി. വോട്ട് ചെയ്യാന്‍ പരമാവധിപേരെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇത്തവണയും സൗദിയില്‍ നിന്നും വോട്ട് വിമാനം ഉണ്ടാവും.

പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ച ആദ്യ തെരഞ്ഞെടുപ്പെന്ന നിലയില്‍ പരമാവധി പ്രവാസികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ വിവിധ സംഘടനകള്‍ ശ്രമിച്ചിരുന്നു. ഓരോ മണ്ഡലത്തിലും പരമാവധി വോട്ടുകള്‍ പോള്‍ ചെയ്യുക എന്നതാണ് ലക്ഷ്യം. ഇതിനായി സൗദിയില്‍ നിന്നും ഇത്തവണയും വോട്ടു വിമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇരുപക്ഷത്തുമുള്ള പ്രവാസി സംഘടനകള്‍ വലിയ ആവേശത്തോടെയാണ് ഇത്തവണയും പ്രചാരണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ‌